Latest NewsLife StyleHealth & Fitness

നഖം കടിക്കുന്ന ശീലമുണ്ടോ…എങ്കില്‍ നിങ്ങളോടൊപ്പം ഈ രോഗങ്ങളുമുണ്ട്

കുട്ടികള്‍ മുതല്‍ പ്രായമായവരില്‍ വരെ കണ്ടുവരുന്ന ദുശ്ശീലങ്ങളില്‍ ഒന്നാണ് നഖം കടിക്കല്‍. മാനസിക സമ്മര്‍ദ്ദം, ഒറ്റപ്പെടല്‍, ആശങ്ക എന്നിവയാണ് നഖം കടിക്കലിന്റെ പ്രധാന കാരണം. എന്ത് കാരണം ഉണ്ടെങ്കിലും നഖം കടിക്കുന്നത് അത്ര നല്ലതല്ലെന്നാണ് ആറോഗ്യ വിദഗ്ധര്‍ പറയുന്നത്. ഇതുമൂലം നിരവധി ദൂഷ്യ ഫലങ്ങളാണുള്ളത്. അവയില്‍ ചിലതാണ് താഴെ പറയുന്നത്.

അണുബാധ

നഖം കടിക്കുന്നത് മൂലം ഉണ്ടാകാന്‍ സാധ്യതയുള്ള രോഗങ്ങളില്‍ മുമ്പിലാണ് അണുബാധ. സാല്‍മോണല്ല, ഇ-കോളി തുടങ്ങിയ ബാക്ടീരിയകളുടെ വാസസ്ഥലമാണ് നഖം. നഖം കടിക്കുന്നതിലൂടെ ബാക്ടീരിയകള്‍ ഉള്ളില്‍ പ്രവേശിക്കുകയും ഇത് പല പകച്ച വ്യാധികള്‍ക്ക് കാരണമാവുകയും ചെയ്യുന്നു.

നഖത്തിനു ചുറ്റുമുള്ള അണുബാധ

നഖത്തിനു ചുറ്റുമുണ്ടാകുന്ന അണുബാധയാണ് നഖം കടിക്കുന്നവരില്‍ കണ്ടു വരുന്ന മറ്റൊരു രോഗം. നഖം കടിക്കുമ്പോള്‍ ബാക്ടീരിയ, യീസ്റ്റ്, മറ്റു സൂക്ഷ്മജീവികള്‍ എന്നിവ ചെറിയ മുറിവുകളിലൂടെയും പൊട്ടലുകളിലൂടെയും ഉള്ളില്‍ക്കയറുന്നു. ഇത് നഖത്തിനു ചുറ്റും പഴുപ്പ് വരുന്നതിനു കാരണമാവുന്നു

പനിയും ജലദോഷവും

പനിക്കും ജലദോഷത്തിനുമൊക്കെ കാരണമാകുന്ന രോഗാണുക്കള്‍ ഉള്ളില്‍ പ്രവേശിക്കുന്നതിന് ഈ ശീലം കാരണമാകും. ഹെപ്പറ്റൈറ്റിസ് ബി പോലുള മാരക രോഗാവസ്ഥയ്ക്കും നഖം കടി കാരണമായേക്കാം.

മുറിവുണ്ടാവാന്‍ സാധ്യത

ഇത്തരം ശീലമുള്ളവര്‍ പല്ലുപയോഗിച്ചായിരിക്കും വളര്‍ന്നുവരുന്ന നഖം മുറിക്കുക. ഇതുമൂലം പലപ്പോഴും മുറിവുകള്‍ ഉണ്ടാവാനുളള സാധ്യതയുമുണ്ട്.

ദന്ത പ്രശ്‌നങ്ങള്‍

പല്ലിന്റെ താഴത്തെയും മുകളിലത്തെയും നിരകള്‍ തമ്മിലുള്ള അന്തരത്തിന് നഖംകടി കാരണമാകുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button