Latest NewsNewsGulf

ദുബായിയില്‍ പെണ്‍കുട്ടിയെ പോണ്‍ വീഡിയോ കാണിച്ച് പീഡിപ്പിച്ച പ്രവാസി മെക്കാനിക്ക് പിടിയില്‍

ദുബായ്•ദുബായില്‍ ആറുവയസുകാരിയായ ഇന്ത്യന്‍ പെണ്‍കുട്ടിയെ കള്ളം പറഞ്ഞ് കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയില്‍ എത്തിച്ച ശേഷം പോണ്‍ വീഡിയോ കാണിച്ച് പീഡിപ്പിച്ചയാളെ കോടതിയില്‍ ഹാജരാക്കി.

28 കാരനായ പാകിസ്ഥാനി അസിസ്റ്റന്റ് മെക്കനിക്കിനെയാണ് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്‍സ് ക്രിമിനല്‍ കോടതിയില്‍ ഹാജരാക്കിയത്. ബിസിനസ് കാര്‍ഡ്‌ ഇടാന്‍ വന്ന വേളയിലാണ് പ്രതി കുട്ടിയെ കാണുന്നതും അത് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നതിലേക്ക് നയിച്ചതും.

You may also like:വാട്സ്ആപ്പില്‍ അശ്ലീലചിത്ര കൈമാറ്റത്തില്‍ തുടങ്ങി, പിന്നെ മതിലു ചാട്ടവും ലൈംഗിക ബന്ധവും: യു.എ.ഇയില്‍ പ്രവാസി യുവാവും യുവതിയും പിടിയില്‍

പെണ്‍കുട്ടിയെ ചുംബിക്കുകയും അനുചിതമായി സ്പര്‍ശിക്കുകയും പോണ്‍ വീഡിയോ കാണിക്കുകയും ചെയ്തുവെന്നാണ് പ്രതിയ്ക്കെതിരെയുള്ള ആരോപണങ്ങള്‍.

പ്രതിയ്ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് വിചാരണ വേളയില്‍ പ്രോസിക്യൂഷന്‍ വിഭാഗം കോടതിയോട് അഭ്യര്‍ഥിച്ചു.

അതേസമയം, പ്രതി കുറ്റം നിഷേധിച്ചു.

2017 മേയ് 10 ന് അല്‍ മുറാഖ്വബത്ത് പോലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്.

പെണ്‍കുട്ടിയുടെ പിതാവ്, ഇന്ത്യക്കാരനായ 40 കാരന്‍ വെയര്‍ ഹൗസ് സൂപ്പര്‍വൈസറായി ജോലി നോക്കുകയാണ്. അപ്പാര്‍ട്ട്മെനട്ട് കോംപ്ലക്സിലെ മറ്റു കുട്ടികളുമായി കളിക്കുന്നതിനാണ് കുട്ടി പുറത്തേത്ത് പോയതെന്ന് അദ്ദേഹം പറഞ്ഞു.

“വൈകുന്നേരം 5.40 ഓടെയാണ് കുട്ടിയെ അപരിചതന്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ഭാര്യയുടെ സന്ദേശം ലഭിക്കുന്നത്. തുടര്‍ന്ന് അവള്‍ കുട്ടിയെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നു”- പിതാവ് പറഞ്ഞു.

കുട്ടി വളരെ ഭയന്നിരുന്നു. തങ്ങളുടെ ഭാഷ സംസാരിക്കുന്ന ഒരാള്‍ തന്നെ അടുത്ത കെട്ടിടത്തിന്റെ ഏറ്റവും മുകളിലേക്ക് കൈയില്‍ പിടിച്ചുകൊണ്ടുപോയെന്നും അവിടെ വച്ച് അനുചിതമായി സ്പര്‍ശിച്ച ശേഷം മൊബൈല്‍ ഫോണില്‍ അശ്ലീല വീഡിയോ കാണിച്ചുവെന്നും കുട്ടി പറഞ്ഞതായി പിതാവ് പറഞ്ഞു. ഇക്കാര്യം രക്ഷിതാക്കളെ അറിയിക്കരുതെന്ന് ഭീഷണിപ്പെടുത്തിയാണ് കുട്ടിയെ ഇയാള്‍ വിട്ടതെന്നും പിതാവ് പറഞ്ഞു.

തുടര്‍ന്ന് പിതാവ് പോലീസ് സ്റ്റേഷനില്‍ വിളിചച്ച് വിവരം പറയുകയായിരുന്നു. ഇതാദ്യമായല്ല ഈ കെട്ടിടത്തില്‍ ലൈംഗിക പീഡനം നടക്കുന്നത്. നേരെത്തെയും കുട്ടികള്‍ പീഡനത്തിന് ഇരയായിട്ടുണ്ട്.

കുട്ടികള്‍ ലൈംഗിക പീഡനത്തിന് ഇരയാകുന്നതിനെക്കുറിച്ച് നിരവധി പരാതികള്‍ അല്‍ മുറാഖ്വബത്ത് പോലീസ് സ്റ്റേഷനില്‍ ലഭിക്കാറുണ്ടെന്ന് ഒരു പോലീസുകാരന്‍ പറഞ്ഞു.

ചോദ്യം ചെയ്യലിനിടെ, എയര്‍-കണ്ടീഷന്‍ മെയിന്റനന്‍സിന്റെ കാര്‍ഡുകള്‍ വിതരണം ചെയ്യാന്‍ ആ കെട്ടിടത്തില്‍ പോയിരുന്നതായി പ്രതി സമ്മതിച്ചു. അവിടെ കണ്ട ചെറിയ കുട്ടിയുടെ കൈപിടിച്ച് മുകളിലത്തെ നിലയില്‍ കൊണ്ടുപ്പോയി. പെണ്‍കുട്ടിയെ അവിടെ വച്ച് പീഡിപ്പിച്ചുവെന്ന് സമ്മതിച്ച പ്രതി അശ്ലീല വീഡിയോ കാണിച്ചെന്ന ആരോപണം നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button