Latest NewsKeralaNews

ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ്… വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് സി.പി.എം എം.എല്‍.എയുടെ വൈകരികമായ കുറിപ്പ്

കായംകുളം•വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ച് സി.പി.എം കായംകുളം എം.എല്‍.എ അഡ്വ.പ്രതിഭ. തന്റെ ബ്ലോഗിലും ഫേസ്ബുക്കിലും പ്രസിദ്ധീകരിച്ച വൈകാരികമായ കുറിപ്പിലൂടെയാണ് പ്രതിഭ വിവരം പങ്കുവച്ചത്.

പത്ത് വര്‍ഷം മുന്‍പെടുത്ത തീരുമാനമാണെന്നും ഇപ്പോള്‍ അത് നിയമപരമായ അനിവാര്യതയിലേക്ക് കടന്നിരിക്കുകയാണെന്നും പ്രതിഭ പറഞ്ഞു. കുടുംബക്കോടതിയില്‍ കേസ് കൊടുത്തു എന്നത് ശരിയാണ്. ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ അതു കഴിഞ്ഞില്ല. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഉള്ള വെളിപ്പെടുത്തൽ ആയി ഈ എഴുത്തിനെ കണ്ടാൽ മതിയെന്നും പത്ത് വര്‍ഷമായി തങ്ങള്‍ ഇരുവരും പിരിഞ്ഞു താമസിക്കുകയാണെന്നും പ്രതിഭ പറയുന്നു.

10 വർഷമായി രണ്ട് സ്ഥലങ്ങളിൽ ആയി രണ്ട് മനസ്സും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്. ഇനി ഇങ്ങനെ പോകാന്‍ കഴിയില്ല. മകന്‍ രണ്ടുപേരുടെയും ആയിരിക്കും. മാധ്യമങ്ങള്‍ ഈ വിഷയത്തില്‍ അനാവശ്യമായി ഇടപെടരുതെന്നും ജനപ്രതിനിധി ആണെങ്കിലും താനും ഒരു സ്ത്രീയാണെന്നും പ്രതിഭ അഭ്യര്‍ത്ഥിക്കുന്നു.

ഫേസ്ബുക്ക്‌ പ്രൊഫൈലില്‍ പ്രതിഭ ഹരി എന്ന പേര് എഡിറ്റ്‌ ചെയ്ത് പ്രതിഭ കനിവ് എന്നാക്കിയിട്ടുമുണ്ട്.

പ്രതിഭയുടെ കുറിപ്പിന്റെ പൂര്‍ണരൂപം

സുഹൃത്തുക്കളേ, വ്യക്തിപരമായ എന്റെ ജീവിതത്തെ സംബന്ധിക്കുന്ന ഒരു തീരുമാനത്തിലൂടെ ഞാൻ കടന്നു പോവുകയാണ്.കഴിഞ്ഞ 10 വർഷങ്ങൾക്ക് മുൻപ് ഞാൻ മനസ്സിൽ എടുത്ത ഒരു തീരുമാനം, അതിന്റെ നിയമപരമായ അനിവാര്യതയിലേക്ക് കടക്കുന്നു എന്ന് മാത്രം. കുടുംബകോടതിയിൽ ഞാൻ കേസ് കൊടുത്തു എന്നത് ശരി തന്നെയാണ്. ഇല കൊഴിഞ്ഞു വീഴുന്ന ശബ്ദം പോലുമില്ലാതെ ആ തീരുമാനം എടുക്കാനാണ് ഞാൻ ആഗ്രഹിച്ചിരുന്നത്. എന്നാൽ ചില പ്രത്യേക കാരണങ്ങളാൽ അതു കഴിഞ്ഞില്ല. അഭ്യൂഹങ്ങൾക്കും ഊഹാപോഹങ്ങൾക്കും ഉള്ള വെളിപ്പെടുത്തൽ ആയി ഈ എഴുത്തിനെ കണ്ടാൽ മതി.

prathibha hariകഴിഞ്ഞ 10 വർഷമായി എന്റെ മാതാപിതാക്കൾക്കൊപ്പം എന്റെ മകനുമായാണ് ഞാൻ താമസിക്കന്നത്. എനിക്കും Mr. ഹരിക്കും ഞങ്ങൾ എന്താണ് ഇങ്ങനെ കഴിയേണ്ടിവന്നത് എന്നതിനെ സംബന്ധിച്ച് വ്യക്തമായി അറിയാം. ഒരാൾ ജനപ്രതിനിധി ആയി എന്നത് കൊണ്ട് മാത്രം വ്യക്തിപരമായ കാര്യങ്ങളിൽ തീരുമാനം എടുക്കാൻ പാടില്ല എന്ന പിന്തിരിപ്പൻ ശാഠ്യമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ ദയവു ചെയ്ത് എന്റെ കാര്യത്തിൽ ഇടപെടാൻ വരരുത്. ഇത് വ്യക്തി ജീവിതത്തിലെ എന്റെ തീരുമാനം ആണ്. എന്റെ മകന് 12 വയസ്സ് ആകാൻ വേണ്ടി മാത്രമാണ് ഈ തീരുമാനം നിയമപരമാക്കാൻ എനിക്ക് ഇത്രയും സമയം വേണ്ടി വന്നത്.

Prathibhaമാധ്യമങ്ങൾ അനാവശ്യമായി ഈ വിഷയത്തിൽ ഇടപെടരുത്. കാരണം ഇന്നലെ വരെ ഒരേ വീട്ടിൽ പങ്കാളിയോടൊപ്പംജീവിച്ച് ഒരു സുപ്രഭാതത്തിൽ പിരിയാൻ തീരുമാനിച്ച ആളല്ല ഞാൻ.. 10 വർഷമായി രണ്ട് സ്ഥലങ്ങളിൽ ആയി രണ്ട് മനസ്സും രണ്ട് ശരീരവുമായി കഴിഞ്ഞവരാണ്. ഇനി കഴിയില്ല ഇതുപോലെ മുന്നോട്ടു പോകാൻ .. മകൻ എന്നും രണ്ടു പേരുടേയും ആയിരിക്കും. അവന് തിരിച്ചറിയാൻ കഴിയുന്നതിനുള്ള എന്റെ കാത്തിരിപ്പിനാണ് ഇവിടെ വിരാമം ആകുന്നത് ..കൂടെ നിന്നില്ലെങ്കിലും മാറി നിന്ന് കല്ലെറിയരുത് . ജനപ്രതിനിധി ആണെങ്കിലും ഞാനും ഒരു സ്ത്രീയാണ് ..

shortlink

Related Articles

Post Your Comments

Related Articles


Back to top button