ന്യൂഡൽഹി: പാകിസ്ഥാന് ശക്തമായ മുന്നറിയിപ്പുമായി സൈനിക മേധാവി ബിപിൻ റാവത്ത്. പാകിസ്ഥാൻ അയക്കുന്ന ഓരോ ഭീകരനെയും ഇന്ത്യ തുടച്ചു നീക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാൻ ശ്രമിക്കുന്നവർക്ക് പാകിസ്ഥാൻ പിന്തുണ നൽകുന്നുണ്ട്. ഇത്തരം നടപടികൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നും ബിപിൻ റാവത്ത് ആവശ്യപ്പെട്ടു.
പാകിസ്ഥാൻ ഭീകരർക്ക് പിന്തുണ നൽകി മുന്നോട്ട് പോവുകയാണെങ്കിൽ അവരെ പാഠം പഠിപ്പിക്കാൻ ഇന്ത്യക്കറിയാം. പ്രവർത്തിക്കുന്നവരെ സൈന്യം വേണ്ട രീതിയിൽ കൈകാര്യം ചെയ്യുമെന്നും അവർ മാപ്പർഹിക്കുന്നില്ലെന്നും ബിപിൻ റാവത്ത് പറയുകയുണ്ടായി.
SUPPORT : ക്യാന്‍സറിനോട് മല്ലിടുന്ന നാലുവയസ്സുകാരി; സഹായം അഭ്യര്‍ഥിച്ച് മാതാപിതാക്കള്‍
LINK TO DONATE : https://goo.gl/oKHre2
Post Your Comments