Latest NewsNewsInternational

കടല്‍ത്തീരത്തേക്ക് അലയടിച്ചു വരുന്നത് കൂറ്റന്‍ മഞ്ഞുപാളികള്‍; പ്രകൃതിയുടെ അത്ഭുത പ്രതിഭാസത്തിനു മുന്നില്‍ പകച്ച് ജനങ്ങളും

 

ന്യൂയോര്‍ക്ക് : കടല്‍ത്തീരത്തേയ്ക്ക് അലയടിച്ചു വരുന്നത് കൂറ്റന്‍ മഞ്ഞുപാളികള്‍. പ്രകൃതിയുടെ ക്രൂരമായ പ്രതിഭാസത്തിനു മുന്നില്‍ പകച്ചു നില്‍ക്കുകയാണ് ഇവിടുത്തെ ജനങ്ങള്‍. നയാഗ്രാ വെള്ളച്ചാട്ടം പോലും ഐസുകട്ടയായി മാറുമ്പോള്‍ താപനില മൈനസ് 50 ഡിഗ്രിയും കഴിഞ്ഞു.  മഞ്ഞുകാലം അമേരിക്കയ്ക്കും കാനഡയ്ക്കും എല്ലാം സമ്മാനിക്കുന്നത് അസാധാരണ പ്രകൃതിയുടെ പ്രതിഭാസങ്ങളാണ്. അമേരിക്കയില്‍ കടല്‍ത്തീരങ്ങളില്‍ കൂറ്റന്‍ മഞ്ഞുപാളി വന്നു കയറുന്ന അത്ഭുത ദൃശ്യത്തിന്റെ അസാധാരണ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വന്‍ തരംഗമുണ്ടാക്കുന്നു.

കൂറ്റന്‍ ഐസുകട്ട പൊടിയുന്നതിന്റെ ശബ്ദം വ്യക്തമായി കേള്‍ക്കാന്‍ കഴിയുന്ന വീഡിയോ നോര്‍ത്ത കരോലിനിലെ ദി ബ്‌ളൂപോയിന്റ് റസ്റ്റോറന്റിലെ പാചകക്കാരനായ ബ്രാന്‍ഡന്‍ ബ്രാങ്കോഫ്റ്റ് പോസ്റ്റ് ചെയ്തതാണ്. കില്‍ ഡെവിള്‍ ഹില്‍സ് കാരനായ ബാന്‍ക്രോഫ്റ്റും കൂട്ടാകാരും റെസ്റ്റോറന്റിന്റെ പിന്നിലെ കപ്പല്‍ത്തുറയില്‍ പതിവായി കേള്‍ക്കുന്ന തിരമാല വന്നലയ്ക്കുന്ന ശബ്ദത്തിന് പകരം ഞെരിയുന്നതിന്റെയും ഗ്‌ളാസ് ഉടയുന്നത് പോലെയുമുള്ള മറ്റൊരു ശബ്ദം കേട്ടാണ് വന്ന് നോക്കിയത്. പുറത്തേക്ക് നോക്കുമ്പോള്‍ കൂറ്റന്‍ മഞ്ഞുകട്ട ഉടഞ്ഞ് ചിതറുന്നത് കണ്ടു.

അതിശയത്തോടെ എന്താണ് സംഭവിക്കുന്നത് എന്നറിയാന്‍ ഓടിപ്പോയി നോക്കിയപ്പോള്‍ കപ്പല്‍ത്തുറയുടെ കാലുകള്‍ മഞ്ഞുപാളികളെ നടുഭാഗത്ത് കൂടി കീറി മുറിക്കുന്നതാണ് കണ്ടത്. ഒടുവില്‍ ഐസ്പാളിക്കിടയില്‍ വിള്ളല്‍ വീണ് അവ വേര്‍പെട്ട് നടുവില്‍ ഒരു നദി തന്നെ രൂപപ്പെടുന്നു.

ഏകദേശം പതിനഞ്ച് മിനിറ്റോളമാണ് ബ്രാങ്കോഫ്റ്റും സംഘവും സംഭവം നിരീക്ഷിച്ചത്. ബുധനാഴ്ച ഫേസ്ബുക്ക് ലൈവായി ബ്രാന്‍ഡന്‍ സ്വന്തം പേജില്‍ എത്തിച്ച വീഡിയോ ഇതിനകം 286,000 തവണയാണ് ലോകം കണ്ടത്. 4,500 തവണ ഷെയര്‍ ചെയ്യപ്പെടുകയും ചെയ്തു. വീഡിയോ പോസ്റ്റ് ചെയ്ത് 20 മിനിറ്റിനകം 10,000 പേരാണ് കണ്ട ശേഷം ലൈക്ക് ചെയ്തത്. അതിന് ശേഷം ദൃശ്യം ഏറ്റെടുത്ത് പ്രചരിപ്പിച്ച ന്യൂസ് റിവര്‍ ബേയ്റ്റ് ആന്റ് ടാക്കിളിനും കിട്ടി വന്‍ ഷെയറും വ്യൂവേഴ്‌സും. ഇതുവരെ 400,000 പേരാണ് വീഡിയോ കണ്ടത്. 10,000 തവണ ഷെയര്‍ ചെയ്യപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button