Latest NewsNewsGulf

ഒമാനിലെ പ്രവാസി മലയാളികള്‍ അടക്കമുള്ളവരുടെ അവകാശ സംരക്ഷണത്തിനായി പുതിയ മാര്‍ഗരേഖ

മസ്‌ക്കറ്റ് : വിദേശ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഒമാന്‍ മനുഷ്യാവകാശ കമ്മീഷന്‍ പുതിയ മാര്‍ഗ രേഖ പുറത്തിറക്കി. വിദേശ തൊഴിലാളികള്‍ നേരിടുന്ന പ്രശനങ്ങള്‍ക്കുള്ള പരിഹാരങ്ങളും ഉത്തരങ്ങളും അടങ്ങിയ മാര്‍ഗ രേഖ ഇംഗ്ലീഷ് അറബിക് ഭാഷയില്‍ ആണ് പുറത്തിറക്കിയിരിക്കുന്നത്.

തൊഴില്‍ നിയമം, കരാര്‍ വ്യവസ്ഥകള്‍ , നടപടിക്രമങ്ങള്‍ തുടങ്ങി സ്വകാര്യ മേഖലയിലെ വിദേശ തൊഴില്‍ ശക്തി നേരിടുന്ന മുഴുവന്‍ വിഷയങ്ങളും മാര്‍ഗരേഖയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഒമാനില്‍ സ്ഥിര താമസക്കാരായ വിദേശികള്‍ പുലര്‍ത്തേണ്ട ധാര്‍മ്മിക മൂല്യങ്ങള്‍ ഉള്‍പ്പടെ, രാജ്യത്തു നിലനില്‍ക്കുന്ന സംസ്‌കാരങ്ങളെയും മാര്‍ഗ്ഗരേഖയില്‍ പ്രതിപാദിക്കുന്നു .

വിശ്വാസം, സംസ്‌കാരം, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംബന്ധിച്ചു മാര്‍ഗരേഖ പൂര്‍ണമായും പ്രതിപാദിക്കുന്നുണ്ട്. കൂടാതെ വിവിധ മതങ്ങളുടെ ആചാര സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട അവകാശങ്ങളും , രാജ്യത്തെ മതപരമായ സഹിഷ്ണതയെ കുറിച്ചും മാര്‍ഗ്ഗരേഖയില്‍  ഉള്‍പെടുത്തിയിട്ടുണ്ട്.

വിദേശ തൊഴിലാളികള്‍ക്ക് രാജ്യത്തു സ്ഥിരമായി താമസിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍, തൊഴിലാളി സംഘടനയിലുള്ള അംഗ്വത്വമെടുക്കല്‍, രാജ്യത്തു നില്‍വിലുള്ള തൊഴിലാളി യൂണിയനുകളെയും കുറിച്ച് മാര്‍ഗ്ഗരേഖയില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇംഗ്ലീഷ് അറബിക് ഭാഷയിലാണ് മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്. 2008ല്‍ ആണ് ഒമാനില്‍ മനുഷ്യാവകാശ കമ്മീഷന്‍ നിലവില്‍ വന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button