Latest NewsNewsIndia

അതിര്‍ത്തി ലംഘനം : ഇന്ത്യയുടെ ശക്തമായ നിലപാടിനു മുന്നില്‍ ചൈന അടിയറവ് പറഞ്ഞു

ന്യൂഡല്‍ഹി: അരുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലേക്ക് ഒരു കിലോമീറ്ററോളം അതിക്രമിച്ചു കയറി റോഡ് നിര്‍മിക്കാനുള്ള ശ്രമം ചൈന ഉപേക്ഷിച്ചു. പിന്‍മാറാമെന്ന് ചൈന സമ്മതിച്ചതിനെ തുടര്‍ന്ന് ഇവരില്‍ നിന്ന് പിടിച്ചെടുത്ത നിര്‍മാണ സാമഗ്രികളും യന്ത്രങ്ങളും ഇന്ത്യന്‍ സൈന്യം തിരികെ നല്‍കി.

രണ്ടാഴ്ച മുന്‍പാണ് ചൈനീസ് സൈനികരും റോഡ് നിര്‍മാണത്തൊഴിലാളികളും ഉള്‍പ്പെടുന്ന സംഘം ഒരു കിലോമീറ്ററോളം ഇന്ത്യയിലേക്കു കടന്നുകയറി ഷിയാങ് നദീതീരം വരെ എത്തിയത്. അതിര്‍ത്തി ലംഘനം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ സൈന്യം ചൈനീസ് സംഘത്തെ തടഞ്ഞ് തിരിച്ചോടിച്ചു. ഇതിനു ശേഷം നടത്തിയ യോഗത്തിലാണ് പ്രശ്‌നങ്ങള്‍ അവസാനിച്ചത്.

പ്രശ്‌നം പരിഹരിച്ചതായി കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് സ്ഥിരീകരിച്ചു. അതിര്‍ത്തി സേനാംഗങ്ങളുെട യോഗത്തിലാണ് (ബിപിഎം) പിന്മാറാനുള്ള സന്നദ്ധത ചൈന അറിയിച്ചത്. ഇന്ത്യന്‍ സേന പിടിച്ചെടുത്ത ബുള്‍ഡോസറുകളും ടാങ്കര്‍ ലോറിയും വിട്ടു കൊടുക്കണമെന്ന ആവശ്യം മാത്രമാണ് ചൈന ഉന്നയിച്ചത്.

വടക്കന്‍ അരുണാചല്‍ പ്രദേശിലെ അപ്പര്‍ ഷിയാങ് ജില്ലയിലായിരുന്നു ചൈനീസ് കടന്നുകയറ്റം നടന്നത്. ഡോക്ലാമില്‍ 73 ദിവസം നീണ്ടുനിന്ന യുദ്ധസമാന സാഹചര്യം അവസാനിച്ച് മാസങ്ങള്‍ക്കകമാണ് ചൈനയുടെ അടുത്ത പ്രകോപനമുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button