തിരുവനന്തപുരം: ചുരുങ്ങിയ കാലത്തിനുള്ളില്‍ ജയിലില്‍ ഏറ്റവും അധികം പരോളും അടിയന്തര പരോളും ലഭിച്ച തടവുകാരിയാണ് കാരണവര്‍ കൊലക്കേസിലെ പ്രതി ഷെറിന്. ഉദ്യോഗസ്ഥർക്കു ഇവരോടുള്ള പ്രത്യേക മമത പലതവണ വിവാദമായതാണ്. വെയില് കൊള്ളാന്‍ പാടില്ലെന്ന വിയ്യൂരിലെ ജയില്‍ ഡോക്ടറുടെ കുറിപ്പടിയാണ് ഷെറിന്റെ ആയുധം. അതുകൊണ്ടു തന്നെ കഠിനമായ പണികളൊന്നും ഈ 34 കാരിക്ക് എടുക്കേണ്ടി വന്നിട്ടില്ല.
തിരുവനന്തപുരത്ത് അട്ടക്കുളങ്ങര വനിതാ ജയിലിലാണ് ഷെറിനുള്ളത്. അട്ടക്കുളങ്ങര വനിതാ ജയിലിലെ ഫ്രീ ഫാഷനിസ്റ്റായുടെ പ്രധാന ഡിസൈനറാണ് ഷെറിന്. ജയില്‍ അടുക്കളയിലോ കൃഷിത്തോട്ടത്തിലോ ഷെറിന് ജോലി ചെയ്യേണ്ടിവരുന്നില്ല. ശരീരം അനങ്ങാതെ, പൊടിയും അഴുക്കും ഏല്ക്കാതെ , വെയിലു കൊള്ളാതെ അട്ടക്കുളങ്ങരയില്‍ സുഖ ജീവിതം. വിയ്യൂരിലായിരുന്നപ്പോള്‍ സെല്ലില്‍ നിന്നു ജയില്‍ ഓഫിസിലേക്കു നടക്കുമ്പോള്‍പോലും വെയിലു കൊള്ളാതിരിക്കാന്‍ ഷെറിന് കുട അനുവദിച്ചിട്ടുണ്ടായിരുന്നു.
രണ്ടുകൊല്ലം മുൻപ് അട്ടക്കുളങ്ങര ജയിലിലെ ചില വനിതാ വാര്‍ഡര്‍മാരുടെ ഒത്താശയോടെ ഷെറിന് പുറത്തേക്ക് ഫോണ്‍ വിളിക്കുമായിരുന്നു.അതോടെ ഷെറിനെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു.ഷെറിന് സെല്ലില്‍ അടുക്കള സജ്ജീകരിച്ചിരുന്നു. മാത്രമല്ല. ജയിലിലെ അടുക്കളയില്‍ തയ്യാറാക്കുന്ന മികച്ച ഭക്ഷണം ഷെറിന്റെ സെല്ലില്‍ എത്തിക്കുകയും ചെയ്തിരുന്നു. ഇപ്പോഴും ഈ സൗകര്യമുണ്ട്. ഭക്ഷണത്തിനു ക്യൂ നിൽക്കേണ്ട യാതൊരു ആവശ്യവുമില്ല.
മുൻപ് പൊലീസുകാര്‍ ഷെറിനു കുട പിടിച്ചു കൊടുക്കുന്ന സംഭവം ഫോട്ടോ സഹിതം പുറത്തു വന്നിരുന്നു. ഇത് വിവാദമായതോടെ ഷെറിനെ അട്ടക്കുളങ്ങരയില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റുകയായിരുന്നു.
Post Your Comments