Latest NewsNewsIndia

2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ല

ഡെബിറ്റ് കാർഡ്/ ഭീം ആപ്പ് ഉപയോഗിച്ച് നടത്തുന്ന 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് ഇനി മുതൽ ട്രാൻസാക്ഷൻ ചാർജ് ഈടാക്കില്ല. കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി കഴിഞ്ഞ മാസം കേന്ദ്ര മന്ത്രിസഭ ഇത് സംബന്ധിച്ച തീരുമാനം എടുത്തിരുന്നു. സർക്കാരിന് 2512 കോടി രൂപയുടെ അധിക ചെലവ് ഇത് വഴി വരും.

വ്യാപാര സ്ഥാപനങ്ങളിൽ ഡെബിറ്റ് കാർഡ്/ ഭീം ആപ് ഉപയോഗിച്ച് 2000 രൂപ വരെയുള്ള വാങ്ങൽ നടത്തുമ്പോൾ വരുന്ന മർച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് [എം ഡി ആർ] കേന്ദ്ര സർക്കാരാണ് വഹിക്കുന്നത്. ഇന്ന് മുതൽ വ്യാപാര സ്ഥാപനങ്ങളിൽ ഡെബിറ്റ് കാർഡ് / ഭീം ആപ് ഇവ ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങുമ്പോൾ ചാർജ് ഈടാക്കുന്നതല്ലെന്ന് സർക്കാർ വ്യക്തമാക്കി. അതേസമയം കാർഡ് ഉപയോഗിച്ചുള്ള ഇടപാടുകളിൽ കഴിഞ്ഞ ഒക്ടോബർ- ഡിസംബർ പാദത്തിൽ ഗണ്യമായ വർധന ഉണ്ടയതായി ഫിനാൻഷ്യൽ സർവീസ് സെക്രട്ടറി രാജീവ് കുമാർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button