Latest NewsNewsInternational

യു.എസിന്​ മുന്നറിയിപ്പുമായി പാകിസ്ഥാൻ

ഇ​സ്​​ലാ​മാ​ബാ​ദ്​: യു.എസിന്​ മുന്നറിയിപ്പുമായി പാകിസ്ഥാൻ രംഗത്ത്. അ​ഫ്​​ഗാ​നി​സ്​​താ​നി​ലെ ഭീ​ക​ര​രെ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​​ന്​ സ​ഹ​ക​രി​ക്കു​ന്ന​തി​ന്​ പു​റ​മെ, ദേ​ശ​സു​ര​ക്ഷ​യും പ​ര​മാ​ധി​കാ​ര​വും പ​ണ​യ​പ്പെ​ടു​ത്തി​യു​ള്ള ഒ​രു​നീ​ക്ക​ത്തി​നും ത​ങ്ങ​ൾ ഒ​രു​ക്ക​മ​ല്ലെ​ന്ന്​ പാകിസ്ഥാൻ വ്യക്തമാക്കി. സൈ​നി​ക വ​ക്​​താ​വ്​ ​മേ​ജ​ർ ജ​ന​റ​ൽ ആ​സി​ഫ്​ ഗ​ഫൂ​ർ ആണ് ഇക്കാര്യം അറിയിച്ചത്.

പാകിസ്ഥാൻ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന്​ യു.​എ​സ്​ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ മൈ​ക്ക്​ പെ​ൻ​സും​ രാജ്യത്തെ ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ അ​മ​ർ​ച്ച ചെ​യ്യു​ന്ന​തി​ന്​ ‘സാ​ധ്യ​മാ​യ എ​ന്തും’ ചെ​യ്യു​മെ​ന്ന്​ സി.​െ​എ.​എ ഡ​യ​റ​ക്​​ട​ർ മൈ​ക്ക്​ പോം​പി​യോയും പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പാകിസ്ഥാന്റെ പ്രതികരണമെന്നാണ് സൂചന. യു.​എ​സി​ന്റെ ആ​ഖ്യാ​ന​ങ്ങ​ൾ​ക്ക്​ ഭീ​ഷ​ണി​യു​ടെ സ്വ​രം കൈ​വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നും പാകിസ്ഥാൻ ​രു ഭീ​ക​ര​സം​ഘ​ട​ന​ക്കും സു​ര​ക്ഷി​ത താ​വ​ള​മൊ​രു​ക്കി​യി​ട്ടി​ല്ലെ​ന്നും​ സൈ​നി​ക വ​ക്​​താ​വ്​ അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button