ദുബായ് ; പുതുവര്‍ഷത്തിനു ശേഷം യു എ ഇയിലേക്കുള്ള യാത്ര ചിലവ് വർധിക്കും. യു.എ.ഇയിലേക്ക് പോകുന്നവര്‍ക്ക് അഞ്ച് മുതല്‍ ഏഴ് ശതമാനം വരെ വാറ്റ് ഈടാക്കുന്നതിനെ തുടര്‍ന്നാണ് യാത്ര ചിലവ് വർധിക്കുന്നത്. എണ്ണവിലയിലെ വ്യത്യാസം സാമ്പത്തിക രംഗത്തെ തളർച്ച എന്നിവയെ തുടർന്നാണ് യു.എ.ഇ സര്‍ക്കാർ നികുതി ചുമത്തുന്നത്. ആദ്യവര്‍ഷം 1200 കോടി ദിര്‍ഹവും രണ്ടാം വര്‍ഷം 2000 കോടി ദിര്‍ഹവും മൂല്യവര്‍ധിത നികുതി വഴി വരുമാനമായി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സർക്കാർ. മൂല്യവര്‍ധിത നികുതി സംവിധാനത്തില്‍ വിവിധ സ്ഥാപനങ്ങളെ രജിസ്റ്റര്‍ ചെയ്യിക്കാനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
Post Your Comments