KeralaLatest NewsNews

താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം: വിശദീകരണവുമായി ജില്ലാ ഭരണകൂടം

കോഴിക്കോട് : താമരശ്ശേരി ചുരത്തിലെ ഗതാഗത സ്തംഭനം പരിഹരിക്കുന്നതില്‍ വീഴ്ച സംഭവിച്ചതായി കോഴിക്കോട് ജില്ലാ ഭരണകൂടം. റോഡിന്റെ അറ്റക്കുറ്റപണി പണി പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കും. ചുരത്തിലെ വളവുകളില്‍ വലിയ കുഴികള്‍ രൂപപ്പെട്ടതിനാല്‍ വാഹനങ്ങള്‍ കേടുവരുന്നതും അപകടങ്ങളും പതിവാണ്. ഈ സാഹചര്യത്തിലാണ് സ്ഥിതി വിലയിരുത്താന്‍ കോഴിക്കോട് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ താമരശ്ശേരിയില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്നത്.ചുരം റോഡിന്‍രെ അറ്റകുറ്റപ്പണി പത്ത് ദിവസത്തിനുളളില്‍ പൂര്‍ത്തിയാക്കാനും കര്‍ശന വാഹന നിയന്ത്രണം ഏര്‍പ്പെടുത്താനും യോഗത്തില്‍ തീരുമാനമായി. റോഡ് പൂര്‍വസ്ഥിതിയിലാക്കാന്‍ 40 ദിവസമെടുക്കുമെന്ന് ജില്ലാ കളക്ടര്‍ യു വി ജോസ് പറഞ്ഞു.

റോഡിന്റെ വീതി കൂട്ടാന്‍ വനംവകുപ്പിന്റെ അനുമതി ഒരാഴ്ചക്കുളളില്‍ ലഭിക്കുമെന്നും കളക്ടര്‍ യു വി ജോസ് അറിയിച്ചു. വാഹന ഗതാഗതത്തിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും താമരശ്ശേരിയില്‍ ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗം തീരുമാനിച്ചു. താമരശ്ശേരി ചുരത്തില്‍ വലിയ കുണ്ടും കുഴിയും രൂപപ്പെട്ടതിനാല്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കാണ് കുറച്ച്‌ ദിവസങ്ങളായി അനുഭവപ്പെടുന്നത്. ക്രിസ്മസ് അവധിയും ശബരിമല സീസണുമായതിനാല്‍ വാഹന തിരക്കും കൂടി. ഗതാഗത നിയന്ത്രണത്തിനായി അടിവാരത്ത് താല്‍ക്കാലിക ചെക്ക് പോസ്റ്റ് സ്ഥാപിക്കും. ചുരത്തില്‍ കൂടുതല്‍ പോലീസുകാരെ നിയമിക്കാനും യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button