ന്യൂഡല്‍ഹി: പൊതുമേഖല ബാങ്കുകളില്‍നിന്ന് വിദ്യാഭ്യാസ വായ്പ എടുത്ത പകുതിയോളം പേർ തിരിച്ചടച്ചിട്ടില്ലെന്ന് റിപ്പോർട്ട്. പഠിച്ചിറങ്ങിയിട്ട് തൊഴില്‍ ലഭിക്കാത്തതാണ് തിരച്ചടയ്ക്കാത്തതിന് മുഖ്യകാരണം. 2015 മാര്‍ച്ചിനും 2017 മാര്‍ച്ചിനും ഇടയിലെ കണക്കുപ്രകാരം 47 ശതമാനം പേരും വായ്പ തിരിച്ചടയ്ക്കാത്തവരാണ്.
മികച്ച കോളേജുകളില്‍ പഠിച്ചിറങ്ങുന്നവര്‍ക്കുപോലും ഭേദപ്പെട്ട ശമ്പളം കൊടുക്കാന്‍ പല വന്‍കിട കമ്പനികള്‍പ്പോലും മടിക്കുന്നതായി പറയുന്നു.അതേസമയം മികച്ച ശമ്പളം ലഭിക്കുന്നവരില്‍ പലരും ബോധപൂര്‍വം വായ്പ തിരിച്ചടക്കാതിരിക്കുന്നുമുണ്ട്. ഈടും മറ്റും നല്കാത്തതിനാല് ഇത് അവസരമായി കാണുന്നവരുമുണ്ടെന്ന് ബാങ്കുകള്‍ വ്യക്തമാക്കുന്നു.
Post Your Comments