ഹോങ്കോങ്: ബിറ്റ്കോയിന്റെ മോഹവലയത്തില്‍പ്പെട്ടവരും പെടാനിരിക്കുന്നവരും സൂക്ഷിക്കുക. വെള്ളിയാഴ്ചയിലെ വ്യാപാരത്തില്‍ ബിറ്റ്കോയിന്റെ മൂല്യം 15 ശതമാനം ഇടിഞ്ഞു. ഒരുമാസത്തിനിടെയുള്ള ദിനവ്യാപാരത്തിന്റെ ഉയര്‍ന്ന നിലവാരത്തില്‍ നിന്നുള്ള നഷ്ടമാകട്ടെ 30 ശതമാനത്തിലേറെയും.
അടിസ്ഥാന മൂല്യം, സുതാര്യത, നിയന്ത്രിത വ്യവസ്ഥ, മാര്‍ക്കറ്റിലെ ഡിമാന്‍ഡ് സപ്ലൈ തുടങ്ങിയ സാധ്യതകള്‍ പരിശോധിക്കുമ്പോള്‍ ബിറ്റകോയിനെ നിക്ഷേപമാര്‍ഗമെന്ന കാഴ്ചപ്പാടില്‍ നിന്ന് മാറ്റിനിര്ത്തണ്ടിവരും.
ഹോങ്കോങ് സമയം ഉച്ചയ്ക്ക് 12.07ന് 14,079.05 ഡോളര്‍ നിലവാരത്തിലാണ് ബിറ്റ്കോയിന് ഇടപാട് നടന്നത്. അതിനുമുമ്പ് 13,048 ഡോളര്‍ നിലവാരത്തിലേയ്ക്ക് മൂല്യം താഴ്ന്നിരുന്നു.
ഈ വര്‍ഷം ബിറ്റ്കോയിന്റെ മൂല്യം 1,300ശതമാനത്തിലേറെ ഉയര്‍ന്ന് 19,511 ഡോളര്‍ നിലവാരത്തിലെത്തിയിരുന്നു. അവിടെനിന്നാണ് ഈ വീഴ്ചയെന്ന് ഓര്‍ക്കണം.
മൂല്യം അനിയന്ത്രിതമായി ഉയര്‍ന്നതോടെ ബിറ്റ്കോയിനില് നിക്ഷേപിക്കുന്നവര്‍ ശ്രദ്ധിക്കണമെന്ന് റിസര്‍വ് ബാങ്ക് ഉള്‍െപ്പടെ വിവിധ രാജ്യങ്ങളിലെ കേന്ദ്ര ബാങ്കുകള്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments