MenLife StyleHealth & Fitness

ഇനി ധൈര്യമായി മദ്യപിച്ചോളൂ, ഹാങോവര്‍ മാറാനും എളുപ്പ വഴിയുണ്ട്

മദ്യപിക്കുന്നവരെ സംബന്ധിച്ചിടത്തോളം അവര്‍ നേരിടുന്ന പ്രധാന ബുദ്ധിമുട്ട് ഹാങ് ഓവറാണ്. അമിതമായ മദ്യപാനം മൂലം വിഷബാധിതമായ ശരീരത്തിന്റെ പ്രതികരണമാണ് ഹാങ്ഓവര്‍. അമിത മദ്യപാനം കേന്ദ്രനാഡീവ്യൂഹത്തെയാണ് പ്രധാനമായും ബാധിക്കുക. ആല്‍ക്കഹോള്‍ മസ്തിഷ്‌കത്തിലെ രാസവസ്തുക്കളുമായി പ്രവര്‍ത്തിക്കുമ്പോഴാണ് തലവേദന, മന്ദിപ്പ്, ഓക്കാനം, അടിക്കടിയുള്ള മൂത്രശങ്ക, തുടര്‍ന്നുള്ള നിര്‍ജജലീകരണം എന്നിവയുണ്ടാകുന്നത്. രാവിലെ അവ കടുത്ത തലവേദനയും ക്ഷീണവും വായവരണ്ടുണങ്ങലും ഓക്കാനവും പ്രതിരോധ വ്യവസ്ഥ ക്ഷയിക്കലുമൊക്കെയായി കൂടുതല്‍ ശക്തമാവും. ഈ ഹാങ് ഓവറില്‍ നിന്ന് മോചിതരാവാന്‍ ചില എളുപ്പ മാര്‍ഗങ്ങളുണ്ട്.
 
1. നന്നായി വെള്ളം കുടിക്കുക. മദ്യപാനം ശരീരത്തിലെ ജലാംശം കുറയ്ക്കുകയാണ് ചെയ്യുക. ഇതാണ് ശരീരം അമിതമായി ക്ഷീണിക്കാന്‍ കാരണം. അതിനാല്‍ നന്നായി വെള്ളം കുടിച്ചാല്‍ ഹാങ് ഓവര്‍ എളുപ്പത്തില്‍ വിട്ടുമാറും.
 
2. രാവിലെ ഉണര്‍ന്ന് വ്യായാമം ചെയ്യുക.
 
3. മദ്യപാനത്തിനു ശേഷം കലോറി കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റ് ഡ്രിങ്കുകള്‍ സഹായകരമാണ്. എന്നാല്‍ ഹാങ്ഓവര്‍ ഒഴിവാക്കാനൊന്നും അവ സഹായകരമാവില്ല. പകരം പഴങ്ങളോ പഴച്ചാറുകളോ മധുര പാനീയങ്ങളോ കഴിച്ചാല്‍ ഹാങ്ഓവര്‍ തീവ്രത കുറയ്ക്കാനാവുമെന്നാണ് ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നത്.
 
4.മദ്യപിച്ച ശേഷം ഭക്ഷണം കഴിക്കുന്നത് ഹാങ് ഓവര്‍ കുറയ്ക്കില്ല. മദ്യപാനത്തിന് മുമ്പ് ഭക്ഷണം കഴിക്കുന്നതാണ് നല്ലത്. ഏത് ഭക്ഷണവും ആല്‍ക്കഹോള്‍ ആഗിരണത്തിന്റെ വേഗത കുറയ്ക്കുമെങ്കിലും കൊഴുപ്പടങ്ങിയതാണ് കൂടുതല്‍ സഹായകരം. അതുകൊണ്ട് മദ്യപാനത്തിന് മുമ്പ് അല്‍പം കൊഴുപ്പടങ്ങിയ ഭക്ഷണം കഴിച്ചാല്‍ ഹാങ്ഓവര്‍ കുറയും.
 
5.ഓറഞ്ച് ജ്യൂസ് കുടിക്കുന്നത് ഹാങ്ഓവര്‍ കുറയ്ക്കാന്‍ സഹായിക്കും. വൈറ്റമിന്‍ ധാരാളമടങ്ങിയ ഓറഞ്ച് ജ്യൂസ് ശരീരത്തിലേക്ക് ജലാംശം കൂടുതലായി എത്തിക്കുന്നു. ഛര്‍ദ്ദിക്കാനുള്ള ടെന്റന്‍സി ഇല്ലാതാക്കാനും ഇത് സഹായിക്കും.
 
6.ഹാങ് ഓവര്‍ ഉണ്ടാകാതിരിക്കാന്‍ മദ്യം കഴിക്കുന്നതിന് മുമ്പ് ഏത്തപ്പഴമോ മറ്റ് പഴവര്‍ഗ്ഗങ്ങളോ കഴിക്കുന്നത് നല്ലതാണ്. ഏത്തപ്പഴത്തിലെ പൊട്ടാസ്യവും കാര്‍ബോ ഹൈഡ്രേറ്റും ശരീരത്തിലെ ജലാംശം നിലനിര്‍ത്തും.
 
7.തേന്‍ കഴിക്കുന്നത്. ഹാങ് ഓവര്‍ വിട്ടുമാറുന്നതിന് ഉത്തമ ഉപാധിയാണ്. ഇതിലെ അധികമടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിന്റെ സന്തുലിതാവസ്ഥ തിരികെ തരാന്‍ പര്യാപ്തമാണ്.
 
8.ഹാങ് ഓവര്‍ മാറാന്‍ കാപ്പി ഇടവിട്ട് കുടിക്കുന്നത് നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ രക്തസമ്മര്‍ദ്ദം ഉയര്‍ത്താന്‍ സഹായിക്കുന്നു.
 
9.വൈന്‍ കഴിച്ചാലും ഹാങ്ഓവറുണ്ടാകും. ചുവന്ന വൈനില്‍ ടാനിന്‍ എന്ന വസ്തുവുണ്ട്. ഇത് പലരിലും തലവേദനയുണ്ടാക്കും. വിസ്‌കി പോലെ ബാര്‍ലി വാറ്റി ഉണ്ടാക്കുന്ന മദ്യങ്ങളും തീവ്രമായ ഹാങ്ഓവര്‍ ഉണ്ടാക്കുന്നവയാണ്. കുടിക്കാതിരിക്കാനാവാത്തവരും ഹാങ്ഓവര്‍ ഭീതിക്കാരും ബിയറോ അല്ലെങ്കില്‍ വേഡ്കയോ പോലുള്ള ലിക്കര്‍ തിരഞ്ഞെടുക്കുന്നതാകും നല്ലത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button