ന്യൂഡല്‍ഹി: ഡൽഹിയിലെ ആശ്രമത്തില്‍ നടക്കുന്നത് പീഡനവും മയക്കുമരുന്ന് ഉപയോഗവും. ഇതിന് ഇരകളായത് നൂറുകണക്കിന് സ്ത്രീകളും കുട്ടികളുമാണ്. ക്രൂരമായ സംഭവം നടന്നത് ഡൽഹി രോഹിണി നഗറിലെ ആശ്രമത്തിലാണെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഞെട്ടിക്കുന്ന കാര്യങ്ങളാണ് കണ്ടെത്തിയത്. ഇരുമ്പുവാതിലുകളാല്‍ അടച്ച മുറിയില്‍ നൂറിലധികം വരുന്ന സ്ത്രീകളെയും പെണ്‍കുട്ടികളെയും പാര്‍പ്പിച്ചിരിക്കുകയാണ്. മാത്രമല്ല അവരുടെ സ്ഥിതി മൃഗതുല്യമാണെന്നും കണ്ടെത്തി.
പെണ്‍കുട്ടികളെ 14 വര്‍ഷമായി വീരേന്ദ്രകുമാര്‍ ദേവ് ദിക്ഷിതിന്റെ ആധ്യാത്മിക വിശ്വവിദ്യാലയത്തില്‍ തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ഒരു എന്‍ജിഒ കണ്ടെത്തിയിരുന്നു. എന്‍ജിഒ കോടതിയെ ആശ്രമത്തില്‍ കഴിയുന്ന പെണ്‍കുട്ടികളെ മാനഭംഗപ്പെടുത്താറുണ്ടായിരുന്നുവെന്നും പലരും ആത്മഹത്യാ ശ്രമം നടത്തിയിട്ടുണ്ടെന്നും ബോധിപ്പിച്ചിരുന്നു. ഡല്‍ഹി ഹൈക്കോടതി ഇതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ സിബിഐയോട് ആവശ്യപ്പെട്ടു. പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കാണാതായ പെണ്‍കുട്ടികള്‍, മാനഭംഗം, ആത്മഹത്യ എന്നിവയെല്ലാം കണക്കാക്കി അന്വേഷണം നടത്തണമെന്നായിരുന്നു കോടതിയുടെ നിര്‍ദേശം.
ആധ്യാത്മികതയുടെ മറവില്‍ അതിക്രൂരമായ ലൈംഗിക അടിമത്വമാണ് ആശ്രമത്തില്‍ നടക്കുന്നതെന്ന് അന്വേഷണസംഘം കോടതിയെ ബോധിപ്പിച്ചിരുന്നു. അന്തേവാസികള്‍ക്കു നേരെ മയക്കുമരുന്ന പ്രയോഗം നടന്നതായും സംശയമുണ്ട്. ആശ്രമത്തിനു ചുറ്റും മതിലും മുള്ളുവേലിയും സ്ഥാപിച്ചിട്ടുണ്ട്. അതേസമയം ആണ്‍കുട്ടികളും ആശ്രമത്തില്‍ പീഡനത്തിനിരയായിട്ടുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
Post Your Comments