Latest NewsNewsInternational

ഫേസ്ബുക്കിലെ ലൈക്കുകളും ഷെയറുകളും മൂലം യുവതിക്ക് ഭര്‍ത്താവിന്‍റെ ക്രൂരപീഡനം

ഉറുഗ്വേ: ഫേസ്ബുക്കിലെ ലൈക്കുകളും ഷെയറുകളും മൂലം യുവതി അനുഭവിക്കുന്നത് ഭര്‍ത്താവിന്‍റെ ക്രൂരപീഡനം. ഭര്‍ത്താവിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഉറുഗ്വേ സ്വദേശിനിയായ ഇരുപത്തിയൊന്നുകാരി അഡോള്‍ഫിന കാമെലി ഓര്‍ട്ടിഗോസ ആണ് ഇരയായിരിക്കുന്നത്.

അഡോള്‍ഫിന ഫേസ്ബുക്കില്‍ പങ്കുവയ്ക്കുന്ന ചിത്രങ്ങള്‍ക്ക് ലൈക്കോ കമന്റോ കിട്ടിയാല്‍ ഭര്‍ത്താവ് പെഡ്രോ ബെര്‍ഹീറ്റോ ക്രൂരമായി മര്‍ദ്ദിക്കുമെന്ന് പറയുന്നു. മര്‍ദ്ദിക്കുമ്പോൾ ശബ്ദം പുറത്ത് കേള്‍ക്കാതിരിക്കാന്‍ വായില്‍ തുണി തിരുകുമായിരുന്നുവെന്നും പറയുന്നു. ഇതേ തുടർന്ന് അഡോള്‍ഫിനയുടെ മുഖം തിരിച്ചറിയാത്ത വണ്ണം വികൃതമായി.

അഡോള്‍ഫിനയ്ക്ക് നിരന്തരമായ പീഢനത്തെ തുടര്‍ന്ന് മുഖം വികൃതമായതിനാല്‍ ഒടുവില്‍ ശസ്ത്രക്രിയയും വേണ്ടിവന്നു. അഡോള്‍ഫിനയുടെ രൂപമാറ്റം കണ്ട് ഭയന്ന പെഡ്രോയുടെ പിതാവാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. മകനെതിരെ പോലീസില്‍ പിതാവ് പരാതി നല്‍കുകയും ചെയ്തു. പെഡ്രോ മുപ്പത് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് ചെയ്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button