ഹൈദരാബാദ്: ക്രിക്കറ്റ് വാതുവയ്പ്പ് സംഘത്തെ പിടികൂടി. കമ്മീഷണർ ടാസ്ക് ഫോഴ്സ് വ്യാഴാഴ്ച രണ്ട് സംഘങ്ങളിൽനിന്നായി അഞ്ച് പേരെയാണ് ഹൈദരാബാദിൽ പിടി കൂടിയത്. ഇന്ത്യ-ശ്രീലങ്ക രണ്ടാം ഏകദിനത്തിൽ ഇവർ വൻതുക വാതുവച്ചതായി അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ ചൈതന്യ കുമാർ അറിയിച്ചു.
രണ്ട് ടീമായി നടത്തിയ റെയിഡില്‍ ദീപേശ് ജയിൻ, ഷൈക് ഫരൻ, നീരജ് മലാനി, സഞ്ജയ് ഗുജറാത്തി, നിലേഷ് കുമാർ എന്നിവരെയാണ് പിടികൂടിയത്. ഇവരിൽ നിന്നു 2,87,150 രൂപ പിടിച്ചെടുത്തു. തുകയ്ക്കു പുറമേ ഇവരിൽനിന്നു ഒരു എൽഇഡി ടിവിയും രണ്ട് ലാപ്ടോപ്പും 12 മൊബൈൽ ഫോണുകളും പിടിച്ചെടുത്തെന്നും വിശദമായ അന്വേഷണം നടത്തിവരികയാണെന്നും പോലീസ് പറഞ്ഞു.
Post Your Comments