KeralaLatest NewsNews

നികുതി വെട്ടിച്ച സംഭവം : 32 പേര്‍ക്ക് നോട്ടീസ് അയച്ചു

കൊല്ലം: നികുതി വെട്ടിക്കാന്‍ വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ ആഡംബര വാഹനം രജിസ്റ്റര്‍ ചെയ്ത ജില്ലയിലെ 32 പേര്‍ക്ക് മോട്ടോര്‍വാഹന വകുപ്പ് നോട്ടീസ് അയച്ചു. പോണ്ടിച്ചേരിയില്‍ സ്ഥിരമേല്‍വിലാസവും കൊല്ലത്ത് താല്‍ക്കാലിക മേല്‍വിലാസം രേഖപ്പെടുത്തിയിരുന്ന വാഹന ഉടമകള്‍ക്കാണ് കഴിഞ്ഞ ബുധനാഴ്ച നോട്ടീസ് അയച്ചത്. നികുതി വെട്ടിച്ചുവെന്ന് സംശയിക്കുന്നവര്‍ക്ക് അയച്ച നോട്ടീസിനാപ്പം പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്യാനുണ്ടായ കാരണം വിശദീകരിക്കാന്‍ ആവശ്യപ്പെടുന്ന 22 ചോദ്യങ്ങളടങ്ങുന്ന ചോദ്യാവലിയുമുണ്ട്.

നോട്ടീസ് ലഭിച്ച മൂന്ന് പേര്‍ കൊല്ലം ആര്‍.ടി.ഒ ഓഫീസിലെത്തി നികുതി അടച്ചു. ഒരാള്‍ 14 ലക്ഷവും മറ്റ് രണ്ട് പേര്‍ 17,20 ലക്ഷം രൂപ വീതവുമാണ് അടച്ചത്. പോണ്ടിച്ചേരിയില്‍ വ്യവസായവും കച്ചവടവും നടത്തുന്നവര്‍ ഈ 32 പേരുടെ ലിസ്റ്റില്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. അവര്‍ തൃപ്തികരമായ വിശദീകരണം നല്‍കി
യാല്‍ നടപടികളില്‍ നിന്ന് ഒഴിവാക്കും. നോട്ടീസ് ലഭിച്ച വാഹന ഉടമകളില്‍ ചിലര്‍ വിശദീകരണം നല്‍കുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

നോട്ടീസിനോട് പ്രതികരിക്കാത്തവരെ കുറിച്ച്‌ അന്വേഷിച്ച ശേഷം ക്രൈംബ്രാഞ്ചിന് വിവരം കൈമാറുമെന്ന് കൊല്ലം ആര്‍.ടി.ഒ ആര്‍. തുളസീധരന്‍പിള്ള പറഞ്ഞു. നികുതി വെട്ടിപ്പ് നടത്തിയവരെ കണ്ടെത്താന്‍ സംസ്ഥാന തലത്തില്‍ മോട്ടോര്‍വാഹന വകുപ്പ് നടത്തിയ പരിശോധനയിലൂടെ ലഭിച്ചവരുടെ വിവരങ്ങള്‍ കൊല്ലം ആര്‍.ടി.ഒയ്ക്ക് കൈമാറുകയായിരുന്നു. പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതിയില്‍ നിന്ന് ഒഴിവാകാനാണ് ആഡംബര വാഹനം വാങ്ങുന്ന പലരും ശ്രമിക്കുന്ന ത്. ഒരു കോടിയും അതിന് മുകളിലും വില വരുന്ന വാഹനങ്ങള്‍ പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത് നല്‍കാന്‍ പ്രത്യേക ഏജന്റുമാരും സജീവമാണ്

 

shortlink

Related Articles

Post Your Comments

Related Articles


Back to top button