Latest NewsKeralaNews

ഇനി തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ല: ആശ്രമജീവിതവും പുസ്തകവായനയുമായി ശിഷ്ടകാലം കഴിയണം: ഒ .രാജഗോപാല്‍

തിരുവനന്തപുരം: ഇനിയൊരു തെരഞ്ഞെടുപ്പ് പോരാട്ടത്തിന് ഇല്ലെന്ന് മുതിര്‍ന്ന ബിജെപി എം എൽ എ ഒ രാജഗോപാലിന്റെ പ്രഖ്യാപനം. എംഎ‍ല്‍എ സ്ഥാനം മടുത്തുവെന്നും ഇനി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കില്ലെന്നും ഒ രാജഗോപാല്‍ ഒരു ചാനലിൽ നടന്ന അഭിമുഖത്തിൽ വ്യക്തമാക്കി. ബാക്കിയുള്ള കാലം പുസ്തകവായനയും ആശ്രമ ജീവിതവുമായി മുന്നോട്ട് പോകാനാണ് കരുതുന്നതെന്നും ഒ രാജഗോപാൽ വ്യക്തമാക്കി. ഒ രാജഗോപാല്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്നുമായിരുന്നു വിജയം നേടിയത്.

ന്യൂസ് 18 ചാനലിലെ ‘അന്ന് ഞാന്‍’ എന്ന പരിപാടിയിലാണ് ഒ രാജഗോപാല്‍ എം.എല്‍.എ ഇക്കാര്യം പറഞ്ഞത്. ബിജെപിയുടെ ആദ്യ കേരളാഎംഎല്‍എ എന്ന നിലയില്‍ പാര്‍ട്ടിയിലും കേരളരാഷ്ട്രീയത്തിലും അപൂര്‍വ്വ വ്യക്തിത്വമായി മാറിയ ആളാണ് ഒ രാജഗോപാൽ. സാത്വികൻ ആണ് അദ്ദേഹം. 1998-ലെ വാജ്പേയി മന്ത്രിസഭയില്‍ റയില്‍വേ സഹമന്ത്രിയായിരുന്ന രാജഗോപാല്‍ മദ്ധ്യപ്രദേശില്‍ നിന്നും രാജ്യസഭയെ പ്രതിനിധീകരിച്ചിരുന്നു. അഴിമതി വിരുദ്ധതയും വികസനവുമായിരുന്നു കേന്ദ്രമന്ത്രിയെന്ന നിലയില്‍ രാജഗോപാലിനെ ശ്രദ്ധേയനാക്കിയത്.

രാജഗോപാൽ റെയിൽവേ മന്ത്രിയായിരുന്നപ്പോഴാണ് കേരളത്തില്‍ ഇന്നുവരെ ഉണ്ടാകാത്ത അത്ര റെയില്‍ വികസനം ഉണ്ടായത്. ഇത് കോണ്‍ഗ്രസുകാരും സി പി എമ്മുകാരും പോലും സമ്മതിക്കും.പാതയിരട്ടിപ്പിക്കല്‍, പുതിയ ട്രയിനുകള്‍, മേല്‍പ്പാലങ്ങള്‍, റെയില്‍വേ സ്റ്റേഷന്‍ നവീകരണം, റെയില്‍വേ വൈദ്യുതീകരണം തുടങ്ങി റെയില്‍വേ വികസനത്തിന്റെ സമസ്ത മേഖലകളിലും രാജഗോപാലിന്റെ കൈരേഖ പതിഞ്ഞിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button