ദമ്മാം•സൗദി അറേബ്യയിൽ ദീർഘകാലം പ്രവാസിയായ മലയാളി, ഹൃദയാഘാതം മൂലം ദമ്മാമിൽ വെച്ചു മരണമടഞ്ഞു.
കോഴിക്കോട് വെള്ളയിൽ സ്വദേശിയായ വേണുഗോപാൽ കോട്ടയിൽ ആണ് മരണമടഞ്ഞത്. 63 വയസ്സായിരുന്നു.
കഴിഞ്ഞ ഇരുപത്തിയേഴു വർഷമായി ദമ്മാമിൽ അലി റഷീദ് അൽ ദോസ്സരി & പാർട്ണർസ് കമ്പനിയിൽ സെയിൽസ്മാനായി ജോലി ചെയ്തു വരികയായിരുന്നു. ദീർഘകാലത്തെ പ്രവാസജീവിതം അവസാനിപ്പിച്ചു കൊണ്ട് കമ്പനിയിൽ നിന്നും ഫൈനൽ എക്സിറ്റിൽ നാട്ടിലേയ്ക്ക് മടങ്ങിപ്പോകാനുള്ള നടപടിക്രമങ്ങൾ നടത്തി വരുന്നതിനിടയിലാണ് മരണം എന്ന രംഗബോധമില്ലാത്ത കോമാളി വേണുഗോപാലിനെ കൂട്ടിക്കൊണ്ടു പോയത്.
പുഷ്പലതയാണ് വേണുഗോപാലിന്റെ ഭാര്യ. മൂന്ന് പെൺമക്കളും, നികേഷ്, അഖിൽദേവ് എന്നീ മരുമക്കളും ഉണ്ട്.
നവയുഗം സാംസ്കാരികവേദിയുടെ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്തിരുന്ന വേണുഗോപാലിന്റെ നിര്യാണത്തിൽ നവയുഗം ദമ്മാം മേഖല കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
മൃതദേഹം ദമ്മാം സെൻട്രൽ ഹോസ്പിറ്റലിൽ സൂക്ഷിച്ചിട്ടുണ്ട്. നിയമനടപടികൾ പൂർത്തിയാക്കി, നാട്ടിലേയ്ക്ക് കൊണ്ടുപോകാനുള്ള തയ്യാറെടുപ്പുകൾ കമ്പനി അധികൃതരുടെയും, നവയുഗം പ്രവർത്തകരുടെയും നേതൃത്വത്തിൽ നടന്നു വരുന്നു.
Post Your Comments