കൊച്ചി: ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്റെ ഉടമസ്ഥതയിലുള്ള കുമരകത്തെ നിരാമയ റിട്രീറ്റ് റിസോര്‍ട്ട് പുറമ്പോക്ക് കൈയേറി നിര്‍മിച്ച കോട്ടേജും മതിലും പൊളിച്ചു നീക്കണമെന്ന പഞ്ചായത്തിന്റെ നോട്ടീസും തുടര്‍നടപടികളും ഹൈക്കോടതി സ്റ്റേ ചെയ്തു.
റിസോര്‍ട്ട് അധികൃതര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്.പുറംപോക്ക് കൈയേറി നിര്‍മിച്ച കോട്ടേജും മതിലും പൊളിക്കണമെന്നും ഇതില്‍ എതിര്‍പ്പുണ്ടെങ്കില്‍ 15 ദിവസത്തിനുള്ളില്‍ അറിയിക്കണമെന്നും കുമരകം പഞ്ചായത്ത് നല്കിയ നോട്ടീസില്‍ പറയുന്നു. കഴിഞ്ഞ നവംബര്‍ 24 നാണ് പഞ്ചായത്ത് നോട്ടീസ് നല്‍കിയത്.
നവംബര്‍ 24ന് അഡീഷണല്‍ തഹസീല്‍ദാര്‍ താലൂക്ക് സര്വേയറുമായെത്തി സ്ഥലം അളന്ന് കൈയേറ്റമുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടീസ് നല്‍കിയെന്നും ഇതിന്റെ ഒരു പകര്‍പ്പ് ഹര്‍ജിക്കാര്‍ക്ക് നല്‍കിയെന്നും ഹര്‍ജിയില്‍ പറയുന്നു.
Post Your Comments