ഹോണ്ട ആക്ടീവയെ തോല്‍പ്പിക്കാനാവില്ല കാരണം ഏഴു മാസത്തിനിടയില്‍ മറ്റു സ്കൂട്ടറുകളെ പിന്നിലാക്കി 20 ലക്ഷം യൂണിറ്റ് വില്‍പ്പന നേടിയ ഏക സ്കൂട്ടര്‍ എന്ന റെക്കോര്‍ഡ് ആക്റ്റീവ സ്വന്തമാക്കി. ഇതോടെ ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള ടൂവീലറായും ആക്ടിവ മാറി. ഇന്ത്യയിലെ നമ്ബര്‍ വണ്‍ ടൂവീലറായി ആക്റ്റീവ തുടരുമെന്ന ആത്മവിശ്വാസമുണ്ടെന്നു ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് ടൂവീലര്‍ ഇന്ത്യ സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിങ് സീനിയര്‍ വൈസ് പ്രസിഡന്റ് യാദ്വീന്ദര്‍ സിങ് ഗുലേരിയ പറയുന്നു.
2001ലാണ് ഹോണ്ടയുടെ 102 സിസി ആക്റ്റീവയുടെ ജനനം. 55,000 യൂണിറ്റ് വില്‍പ്പന ആ വർഷം നേടാൻ ആക്റ്റീവക്ക് സാധിച്ചു. 2005 ഡിസംബറോടെ 10 ലക്ഷം യൂണിറ്റ് വിൽപ്പന നേടി മുന്നേറി. 2012 ഓടെ വില്‍പ്പന 50 ലക്ഷം യൂണിറ്റ് എന്ന നേട്ടവും 2016ല്‍ ഇന്ത്യയിലും ലോകത്തും വില്‍പ്പനയില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കാനും ആക്റ്റീവക്ക കഴിഞ്ഞു. 2017 ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള ഏഴു മാസ കാലയളവില്‍ മാത്രം 20 ലക്ഷം ഉപഭോക്താക്കളെയാണ് ആക്റ്റീവയിലൂടെ അധികമായി ഹോണ്ടക്ക് ലഭിച്ചത്.
Post Your Comments