കൊല്‍ക്കത്ത•പ്രമുഖ ബംഗാളി സിനിമ-സീരിയല്‍ നടി ഋത കൊയ്രാള് അന്തരിച്ചു. കരള്‍ ക്യാന്‍സറിനെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടി കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്. 58 വയസായിരുന്നു.
ബംഗാളി സിനിമ-സീരിയലുകളിലെ പരിചിതമുഖമായിരുന്ന ഋത കൂടുതലും നെഗറ്റീവ് വേഷങ്ങളിലാണ് എത്തിയിരുന്നത്. ഒരു മകളുണ്ട്.
രണ്ട് മാസം മുന്‍പാണ് കരളില്‍ അര്‍ബുദ രോഗം കണ്ടെത്തിയത്. തുടര്‍ന്ന് കീമോതെറാപ്പി ചികിത്സയിലായിരുന്നു.
അപര്‍ണ സെന്‍, ഋതുപര്‍ണോ ഘോഷ്, അഞ്ജന് ദത്ത പോലെയുള്ള സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.
1999 ല്‍ ഋതുപര്‍ണോ ഘോഷിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ‘അസുഖ്’, 2008 ല്‍ പുറത്തിറങ്ങിയ അപര്‍ണ സെന്നിന്റെ ‘പരോമിതര്‍ ഏക്ദിന്‍’, 2012 ല്‍ പുറത്തിറങ്ങിയ അഞ്ജന് ദത്തയുടെ ‘ദത്ത V/s ദത്ത’ തുടങ്ങിയാണ് ഋതയുടെ പ്രധാന ചിത്രങ്ങള്‍.
ബോറോ ബൌ, ഗുണ്ട, ജിബാന്‍ നിയേ ഖേല, ചിരോദിനി തുമി ജെ അമര്‍ തുടങ്ങിയവയാണ് മറ്റ് ഹിറ്റ് ചിത്രങ്ങള്‍.
നിരവധി ടെലിവിഷന്‍ പരമ്പരകളിലും അഭിനയിച്ചിട്ടുള്ള ഋത ഒടുവില്‍ അഭിനയിച്ചു കൊണ്ടിരുന്നത് ‘രാഖി ബന്ധന്’, ‘സ്ത്രീ’ എന്നീ സീരിയലുകളിലാണ്.
ഒരു സമയത്ത് നടന് കല, നാടക രംഗങ്ങളിലും ഋത സജീവമായിരുന്നു.
ഋതയുടെ നിര്യാണത്തില്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി അനുശോചനം രേഖപ്പെടുത്തി.
Post Your Comments