താനെ: ഗുജറാത്തില്‍ ബിജെപി നീലചിത്രം കാണിച്ച് തെരെഞ്ഞടുപ്പ് ജയിക്കാന്‍ ശ്രമിക്കുന്നതായി പരിഹസിച്ച് മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന തലവന്‍ രാജ് താക്കറെ രംഗത്ത്. ബ്ലൂ പ്രിന്റിന് (വികസനരേഖ) പകരം നീലചിത്രമാണ് ബിജെപി കാണിക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി വികസന രേഖ അവതരിപ്പിച്ചിരുന്നു.
അധികാരത്തിലെത്തി മൂന്ന് വര്‍ഷം പൂര്‍ത്തിയാക്കിയിട്ടും ബിജെപിക്കു വികസനം കൊണ്ടു വരാന്‍ കഴിഞ്ഞില്ല. ഇതിനെ തുടര്‍ന്നാണ് ഗുജറാത്തില്‍ ജനങ്ങളെ നീലചിത്രം കാട്ടി ജയിക്കാനുള്ള നീക്കം ബിജെപി നടത്തുതെന്നു അദ്ദേഹം ആരോപിച്ചു.
പട്ടേല്‍ സമരനേതാവ് ഹാര്‍ദിക് പട്ടേലിന്റെ പേരില്‍ പുറത്തു വന്ന വിവാദ ലൈംഗിക വീഡിയോയെക്കുറിച്ചാണ് താക്കറെ സംസാരിച്ചത്. മഹാരാഷ്ട്രയിലെ താനെയില്‍ നടന്ന എംഎന്‍എസ് പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു രാജ് താക്കറെ.
എന്തിനാണ് മറ്റ് വ്യക്തികളുടെ ജീവിതത്തിലേയ്ക്കും,കിടപ്പറയിലേയ്ക്കും ഒളിഞ്ഞുനോക്കുന്നത്. ബിജെപി സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ രീതിയിലാണ് രാഹുല്‍ ഗാന്ധിയെ കളിയാക്കുന്നത്. അദ്ദേഹത്തെ അവര്‍ പപ്പുവെന്നാണ് വിളിക്കുന്നത്. ഗുജറാത്തില്‍ എല്ലാമന്ത്രിമാരും എന്തു കൊണ്ട് രാഹുലിനെ എതിര്‍ക്കാത്തത്.
കേന്ദ്രസര്‍ക്കാര്‍ ഗുജറാത്തിന്റെ വികസനത്തിനു വേണ്ടി മാത്രമാണ് പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി ഗുജറാത്തിന് വേണ്ടി മാത്രമാണ്. ഇതിനു വേണ്ടി വായ്പയെടുത്തതിന്റെ ബാധ്യത രാജ്യത്തിനു മുഴുവനും. ഇതു കൊണ്ടാണ് പദ്ധതിയെ എതിര്‍ക്കുന്നതെന്നും രാജ് താക്കറെ കൂട്ടിച്ചേര്‍ത്തു.
Post Your Comments