Latest NewsNewsIndia

പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പത്തുദിവസം തുടര്‍ച്ചയായി കൂട്ടമാനഭംഗം ചെയ്‌തു; നാല് പേർ പിടിയിൽ

ബെംഗളുരു: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലോഡ്ജില്‍ പൂട്ടിയിട്ട് പത്തുദിവസം തുടര്‍ച്ചയായി കൂട്ടമാനഭംഗം ചെയ്ത നാല് പേർ പിടിയിൽ . ബെംഗളുരുവിലാണ് സംഭവം. പ്രതികള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കുറ്റം ചുമത്തിയതായി വൈറ്റ്ഫീല്‍ഡ് ഡിസിപി അബ്ദുല്‍ അഹദ് പറഞ്ഞു. 22നും 25നും ഇടയിലുള്ള മൂന്നു യുവാക്കളും ലോഡ്ജ് നടത്തിപ്പുകാരനുമാണ് അറസ്റ്റിലായത്. ഒക്ടോബര്‍ 26നായിരുന്നു സംഭവം.

വൈറ്റ്ഫീല്‍ഡിലെ ചായക്കടയിൽ വെച്ച് പരിചയപ്പെട്ട പെണ്‍കുട്ടിയെ സംഘം ചേര്‍ന്ന് തട്ടിക്കൊണ്ടു പോവുകയും ലോഡ്ജില്‍ എത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് വ്യക്തമാക്കി. കുട്ടിയെ കാണാനില്ലെന്നു കാണിച്ച് പിതാവ് പരാതി നല്‍കിയതിന്റെ പശ്ചാത്തലത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടിയത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button