Latest NewsNewsIndiaSports

വോളിബോള്‍ മുൻ ദേശീയ ടീം പരിശീലകന്‍ അന്തരിച്ചു

ബെംഗളൂരു: വോളിബോള്‍ താരവും ദേശീയ ടീം മുന്‍ പരിശീലകനുമായിരുന്ന അച്യുതക്കുറുപ്പ് (75)അന്തരിച്ചു. ഇന്നു പുലര്‍ച്ചെ ബെംഗളുരുവിലായിരുന്നു അന്ത്യം. വടകര ഓര്‍ക്കാട്ടേരി സ്വദേശിയാണ്.

1986 ല്‍ സോളില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായിരുന്നു ഇദ്ദേഹം. സര്‍വീസസിനു വേണ്ടി കളിച്ചിട്ടുള്ള അച്യുതക്കുറുപ്പ് വിരമിച്ച ശേഷം കോച്ചിങ്ങില്‍ പരിശീലനം നേടി.തുടര്‍ന്ന് സ്‌പോര്‍ട്‌സ് അതോറിറ്റി ഓഫ് ഇന്ത്യ(സായി)യില്‍ പരിശീലകനായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ബെംഗളൂരുവില്‍ സായി ആരംഭിക്കുന്നതിനു വേണ്ടി മുന്‍കയ്യെടുത്തവരില്‍ പ്രധാനിയായിരുന്നു ഇദ്ദേഹം.

പഞ്ചാബ് സ്വദേശിനിയായ കുസും ആണ് ഭാര്യ. ആനന്ദക്കുറുപ്പ്, അനുരാധ എന്നിവരാണ് മക്കള്‍. ഇരുവരും ദേശീയ വോളിബോള്‍ താരങ്ങളായിരുന്നു.ഇന്ന് ഉച്ചയോടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button