രാജ്യത്ത് വീണ്ടും തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ നിറയുകയാണ്. ഭരണ അനുകൂലതരംഗമാണോ ഭരണ വിരുദ്ധ വികാരമാണോ നിറയുന്നതെന്ന് പുതിയ തിരഞ്ഞെടുപ്പ് വിധി എഴുതുമെന്നുള്ള ചര്‍ച്ചകള്‍ക്കിടയില്‍ പല പ്രവചനങ്ങളും കാറ്റിൽ പറത്തി ഗുജറാത്ത് സർവേ ഫലം പുറത്തുവന്നു. നോട്ടു നിരോധനം, ജി എസ് ടി തുടങ്ങിയ നിരവധി വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആളി കത്തിക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിച്ചിട്ടും ഗുജറാത്തില്‍ നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി അധികാരം നിലനിര്‍ത്തുമെന്ന് അഭിപ്രായ സര്‍വേ.
രാജ്യം ഉറ്റുനോക്കുന്ന ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി തകര്‍പ്പന്‍ ഭൂരിപക്ഷത്തില്‍ ആറാം തവണയും അധികാരത്തില്‍ വരുമെന്ന് സര്‍വ്വേ ഫലം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷായുടെയും നാട്ടില്‍ ഒരു പരാജയം സ്വപ്നത്തില്‍ പോലും ബി.ജെ.പി ആഗ്രഹിക്കുന്നില്ല. 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ഏറെ നിര്‍ണ്ണായകമാകും ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പ് ഫലമെന്നാണ് വിലയിരുത്തപ്പെടുന്നത്. ബി.ജെ.പി 115 മുതല്‍ 125 വരെ സീറ്റ് നേടുമെന്നും കോണ്‍ഗ്രസ് 57 മുതല്‍ 65 സീറ്റ് വരെ നേടുമെന്നും സര്‍വേയില്‍ പറയുന്നു. ആജ്തകിന്റെ അഭിപ്രായ സര്‍വേയിലാണ് ഗുജറാത്തില്‍ വീണ്ടും താമര വിരിയുമെന്ന് പറയുന്നത്. വോട്ട് ശതമാനം കുറയുമെങ്കിലും ഗുജറാത്തില്‍ ബിജെ.പി തന്നെ അധികാരത്തില്‍ തുടരുമെന്നാണ് എ ബി പി സര്‍വെ. പ്രതിപക്ഷമായ കോണ്‍ഗ്രസ്സിനും അഭിമാന പോരാട്ടമാണ് ഇപ്പോള്‍ ഗുജറാത്തില്‍ നടക്കുന്നത്.
പട്ടേല്‍ പ്രക്ഷോഭം, ഒബിസി പ്രക്ഷോഭം, ജിഗ്നേഷ് മേവാനിയുടെ നേതൃത്വത്തിലുള്ള ദളിത് പ്രക്ഷോഭം എന്നിവ ബിജെപിയെ സാരമായി ബാധിക്കുമെന്നാണ് ചില വിലയിരുത്തലുകള്‍. എന്നാല്‍ ഇത്തരം വിവാദങ്ങള്‍ മോദി പ്രഭാവത്തിന് തെല്ലും മങ്ങലേല്പ്പിക്കില്ലയെന്നാണ് സര്‍വ്വേകള്‍ ചൂണ്ടിക്കാണിക്കുന്നത്. ജിഎസ്ടി വന്നത് വ്യവസായികളെ പിണക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ശിവരാജ് സിങ്ങ് ചൗഹാന് ആരോപണവിധേയനായ വ്യാപം അഴിമതിയും സര്‍ക്കാര്‍ ഉള്‍പ്പെട്ട മറ്റു ആറോളം അഴിമതി കേസുകളും ജനങ്ങളെ ബിജെപിയില്‍ നിന്നുമകട്ടുമെന്നു പ്രതീക്ഷിച്ച കോണ്‍ഗ്രസ്സിനു വന്‍ തിരിച്ചടിയായിരിക്കുകയാണ് ഈ ഫലങ്ങള്‍. എന്തെല്ലാം ആരോപണങ്ങള്‍ ഉണ്ടായാലും ശക്തമായ തീരുമാനങ്ങള്‍ എടുത്ത് ഭരണത്തില്‍ വ്യക്തിത്വം സ്ഥാപിക്കാന്‍ മോഡിക്ക് കഴിഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ തട്ടിക്കൂട്ട് പ്രകടനങ്ങളിലൂടെ ബിജെപിയെ തോല്‍പ്പിക്കാന്‍ കോണ്‍ഗ്രസ്സിന് കഴിയില്ലെന്ന് വ്യക്തം.
പക്ഷെ ദളിത് നേതാവ് അല്‍പേഷ് ഠാക്കൂറിന്റെയും, ജിഗ്നേഷ് മേവാനിയുടേയും പിന്തുണ കോണ്‍ഗ്രസിന് ലഭിക്കുകയാണെങ്കില്‍ കൂടുതല്‍ വോട്ടുകള്‍ കോണ്‍ഗ്രസിന് കിട്ടാന്‍ സാധ്യതയുണ്ട്. കൂടാതെ പട്ട്യാധർ നേതാവ് ഹര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസിന് പിന്തുണ പിന്തുണ പ്രഖ്യാപിക്കുകയാണെങ്കില്‍ വോട്ട് ശതമാനം വീണ്ടും ഉയരുമെന്നും സര്‍വെ സൂചിപ്പിക്കുന്നു. ഗുജറാത്തിലെ പട്ട്യാധർ വിഭാഗത്തില്‍ വലിയ സ്വാധീനമാണ് ഹര്‍ദിക് പട്ടേലിനുള്ളത്. വോട്ട് സംഖ്യയില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ കഴിയുന്ന സംസ്ഥാനത്തെ പ്രബല വിഭാഗമായി പട്ടേല്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മാറിക്കഴിഞ്ഞു. അത്തരം ചില പ്രശ്നങ്ങള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഭരണ അനുകൂലാസ് തരംഗം തന്നെയാവും ഗുജറാത്തില്‍ ഉണ്ടാവുക.
സാധാരണക്കാരുടെ ജീവനും സ്വത്തിനും ഉറപ്പുനൽകുന്ന, അവരുടെ ഭാവി പ്രതീക്ഷകളെ നെഞ്ചേറ്റുന്ന സുസ്ഥിരതയുള്ള ഒരു കേന്ദ്ര സർക്കാർ ആയി കഴിഞ്ഞ മൂന്നു വര്‍ഷം പ്രവര്‍ത്തിക്കാന്‍ മോദി ഗവണ്മെന്റിനു കഴിഞ്ഞിട്ടുണ്ട്. ഭൂമിയും വീടുമില്ലാത്ത നിർധനർക്ക് ജീവിത സൗകര്യമൊരുക്കിയും, സൗജന്യ പാചക വാതക കണക്ഷൻ നൽകിയും, ജൻധൻയോജന, മുദ്രാബാങ്ക്, സുകന്യ സമൃദ്ധി പദ്ധതി, ജൻ ഔഷധി, അടൽ പെൻഷൻ പദ്ധതി, സ്വഛ് ഭാരത് അഭിയാൻ എന്നിങ്ങനെ ഒട്ടേറെ പദ്ധതികൾ ആവിഷ്കരിച്ചും സാധാരണക്കാരുടെ ജീവിതത്തിന് താങ്ങും തണലുമാകാൻ രണ്ട് വർഷത്തെ ഭരണത്തിലൂടെ നരേന്ദ്രമോദി സർക്കാറിന് കഴിഞ്ഞു.
ഭൂരഹിതരരായ കർഷകരെ ലക്ഷ്യമിട്ടുള്ള ഭൂമി ഹീൻ കിസാൻ പദ്ധതി, വൻ കിട കാർഷിക മേഖലയ്ക്ക് വഴിയൊരുക്കാൻ ജലസേചനത്തിന് സംവിധാനമൊരുക്കുന്ന ഗ്രാം സിഞ്ചായി യോജനാ പദ്ധതി എന്നിങ്ങനെ കാർഷിക മേഖലയുടെ സമഗ്രപുരോഗതി ലക്ഷ്യമിട്ടുള്ള ഒട്ടേറെ കർമ പദ്ധതികൾ യാഥാർത്ഥ്യമായി. വിളനാശം അടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളിൽ കർഷകരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി പ്രധാനമന്ത്രി ഫസൽ ബീമ യോജന പദ്ധതി, മുതിർന്ന പൗരന്മാർക്ക് പെൻഷൻ ഉറപ്പുവരുത്തുന്ന അടൽ പെൻഷൻ യോജന പദ്ധതി, രാജ്യത്തെ ദരിദ്രവിഭാഗങ്ങളെ കൈപിടിച്ച് ഉയർത്താൻ ലക്ഷ്യമിട്ടുള്ള പ്രധാനമന്ത്രി സുരക്ഷാ ഭീമ യോജന, പെൺകുട്ടികളുടെ ജീവിത സുരക്ഷയ്ക്കായി സുകന്യ സമൃദ്ധി യോജന, ഇൻഷുറൻസ് പരിരക്ഷയ്ക്കായി ജീവൻ ജ്യോതി ഭീമ യോജന എന്നിങ്ങനെ ഒട്ടേറെ പദ്ധതികളിലൂടെ സാധാരണക്കാരുടെ ജീവിതത്തിന് സുരക്ഷിതത്വം ഉറപ്പ് വരുത്താൻ കേന്ദ്രസർക്കാറിനായി.
പട്ടിക ജാതി – പട്ടിക വർഗക്കാരായ വനിതാ സംരഭകർക്കായി തുടക്കം കുറിച്ച സ്റ്റാർട്ട് അപ് ഇന്ത്യ – സ്റ്റാൻഡ് അപ്പ് ഇന്ത്യ പദ്ധതിയും ചെറുകിട നിക്ഷേപകരെ പ്രോത്സാഹിപ്പിക്കുന്നതിന് കുറഞ്ഞ പലിശ നിരക്കിൽ വായ്പ നൽകുന്ന മുദ്രാബാങ്കും പ്രാവര്‍ത്തികമായി. ജീവൻ രക്ഷാ മരുന്നുകൾക്ക് വിലകുറച്ചും വിലനിയന്ത്രണ പട്ടിക പരിഷ്കരിച്ചും നിർധനരായ രോഗികൾക്ക് ചികിത്സാ രംഗം അനുകൂലമാക്കി. സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന രാജ്യത്തെ മുഴുവൻ കുടുംബാംഗങ്ങൾക്കും വേണ്ടി ആരോഗ്യ പരിരക്ഷാ ഇൻഷുറൻസ് നടപ്പാക്കാൻ സർക്കാർ തയ്യാറായി. പ്രതിരോധ മേഖലയ്ക്ക് കരുത്തേകുന്ന നിർണായക നിലപാടുകൾ സർക്കാർ സ്വീകരിച്ചു. നോട്ടു നിരോധനം ശക്തമായതോടെ കള്ളപ്പണ ഒഴുക്ക് കുറഞ്ഞു. ഡിജിറ്റൽ ഇന്ത്യ എന്ന സ്വപ്നവും സാക്ഷാത്കരിക്കപ്പെടുകയാണ്.
അസമിൽ മികച്ച ഭൂരിപക്ഷത്തോടെ ബിജെപി നയിക്കുന്ന എൻ.ഡി.എ സർക്കാർ ഭരണത്തിലേറിയതും, കേരളത്തിൽ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനായതും, പശ്ചിമ ബംഗാളിൽ ഏഴ് മണ്ഡലങ്ങളിൽ വിജയിക്കാനായതും നരേന്ദ്രമോദിയുടേയും – അമിത് ഷായുടേയും നേതൃത്വത്തിന് ലഭിച്ച അംഗീകാരമാണ്. ഇങ്ങനെ ദക്ഷിണേന്ത്യയിലും ചലങ്ങള്‍ സൃഷ്ടിച്ചു കൊണ്ട് മുന്നേറുന്ന ബിജെപി ഗുജറാത്തില്‍ ആറാം തവണയും അധികാരത്തില്‍ എത്തുമെങ്കില്‍ അത് മോദിയുടെയും ഭരണത്തിന്റെയും പ്രഭം കൊണ്ട് തന്നെയാണ്. അഴിമതി കഥകളില്‍ നിറഞ്ഞുനില്ക്കുന്ന രാഷ്ട്രീയക്കാരെ ഒരു കൂസലുമില്ലാതെ സഹായിക്കുന്ന ഭരണകര്‍ത്താക്കള്‍ ഉള്ള കേരളത്തില്‍ മാത്രമാണ് ബി ജെ പി അധികാര സ്ഥാനത്തേയ്ക്ക് എത്താത്തത്. എന്നാല്‍ ഈ ദുര്‍ഭരണം ഇങ്ങനെ തുടരുകയാണെങ്കില്‍ മാറ്റത്തിന്റെ പാതയില്‍ ശക്തമായ ചുവടു വയ്പ്പുകളുമായി യുവതലമുറ മുന്നിടുകയാണെങ്കില്‍ കേരളത്തിലും ബി ജെപി നിര്‍ണ്ണയ ശക്തിയായി മാറുമെന്നു പറയാം.
Post Your Comments