ഷിംല: ഹിമാചല്‍ പ്രദേശില്‍ ഇന്ന് തെരഞ്ഞെടുപ്പ്. ഭരണ പക്ഷമായ കോണ്‍ഗ്രസിനും പ്രതിപക്ഷത്തുള്ള ബിജെപിക്കും ഏറെ നിര്‍ണ്ണായകമാണ്. നോട്ട് നിരോധനത്തിന്റെ വാര്‍ഷിക ദിനത്തിന്റെ തൊട്ടടുത്ത ദിനം നടക്കുന്ന തെരഞ്ഞെടുപ്പില്‍ നോട്ട് നിരോധനവും പ്രതിഫലിച്ചേക്കാം. കോണ്‍ഗ്രസും ബി.ജെ.പി.യും ആകെയുള്ള 68 സീറ്റുകളിലേക്കും മത്സരിക്കുന്നുണ്ട്. ബി.എസ്.പി. 42 സീറ്റിലും സി.പി.എം. 14 സീറ്റിലും സ്വാഭിമാന്‍ പാര്‍ട്ടിയും ലോക് ഗഠ്ബന്ധന് പാര്‍ട്ടിയും ആറുവീതം സീറ്റുകളിലും സി.പി.ഐ. മൂന്നുസീറ്റിലും മത്സരിക്കുന്നു.
ഫലം പുറത്ത് വരുന്നത് ഗുജറാത്ത് തെരഞ്ഞെടുപ്പിന് ശേഷം ഡിസംബര്‍ 18 നാണ്. 83കാരനായ വീരഭദ്ര സിംഗിന്റെ ജനപ്രീതിയിലാണ് കോൺഗ്രസ് പാര്‍ട്ടിയുടെ പ്രതീക്ഷ. 50നു മുകളില്‍ സീറ്റുകളാണ് പ്രംകുമാര്‍ ധുമാലിന്റെ നേതൃത്വത്തില്‍ ബിജെപി ലക്ഷ്യമിടുന്നത്.ഹിമാചല്‍ പിടിക്കാന്‍ ശക്തമായ പ്രചാരണപരിപാടികള്‍ക്കാണ് കോണ്‍ഗ്രസും ബി.ജെ.പി.യും നേതൃത്വം നല്‍കിയത്. 450-ലേറെ തിരഞ്ഞെടുപ്പ് റാലികള്‍ ഹിമാചലില്‍ നടന്നു. 12 ദിവസം നീണ്ട തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി, ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവര്‍ പങ്കെടുത്തു.
അമിത് ഷായും മോദിയും ആറുറാലികളിലും രാഹുല്‍ഗാന്ധി മൂന്നുറാലികളിലും പങ്കെടുത്തു. 7,525 പോളിങ് ബൂത്തുകളാണ് വോട്ടെടുപ്പിനായി തയ്യാറാക്കിയിട്ടുള്ളത്. സുതാര്യമായ വോട്ടെടുപ്പ് ഉറപ്പാക്കാന്‍ 11050 വിവിപാറ്റ് യന്ത്രങ്ങളും ഒരുക്കിയിട്ടുണ്ട്.
Post Your Comments