പുല്‍വാമ(ജമ്മു കശ്മീര്‍): ജമ്മു കശ്മീരിലെ പുല്‍വാമയില്‍ സുരക്ഷാസേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥനും മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടു.പ്രദേശത്ത് കേന്ദ്ര പൊലീസ് സേനയുടെ 182, 183 ബറ്റാലിയനുകളും 44 രാഷ്ട്രീയ റൈഫിള്‍സും ജമ്മു കശ്മീര്‍ പൊലീസും ഭീകരര്‍ക്കായി സംയുക്ത തിരച്ചില്‍ തുടരുകയാണ്. പുല്‍വാമ ജില്ലയിലെ അഗ് ലാര്‍ കാന്തിയിലുണ്ടായ ഏറ്റുമുട്ടലിൽ പ്രദേശ വാസിയായ ഒരാൾക്കും പരിക്കുണ്ട്.
ഞായറാഴ്ച പൊലീസ് സംഘത്തിന് നേരെ വെടിയുതിര്‍ത്തതും ഇതേ ഭീകരര്‍ തന്നെയാണ്. ഇൗ സംഭവത്തില്‍ ഒരു പൊലീസുകാരന് കൊല്ലപ്പെട്ടിരുന്നു.ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിന്റെ ബന്ധുവും കൊല്ലപ്പെട്ട തീവ്രവാദികളില്‍ ഉള്ളതായി സംശയിക്കുന്നു. രണ്ട് എ.കെ 47 തോക്കുകളും പിസ്റ്റളും സംഭവ സ്ഥലത്ത് നിന്നും സേന പിടിച്ചെടുത്തു.
Post Your Comments