KeralaLatest NewsNews

സു​രേ​ഷ് ഗോ​പിക്കു എതിരെ നിലപാടുമായി കെ.​സു​രേ​ന്ദ്ര​ൻ

ക​ണ്ണൂ​ർ: സു​രേ​ഷ് ഗോ​പി എംപിക്കു എതിരെ നിലപാടുമായി ബി​ജെ​പി സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സു​രേ​ന്ദ്ര​ൻ. സുരേഷ് ഗോപി വാഹനം പോ​ണ്ടി​ച്ചേ​രി​യി​ൽ ര​ജി​സ്റ്റ​ർ ചെയ്തു നികുതി വെട്ടിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനു എതിരെ നടപടി വേണം. ഇതിനു സ​ർ​ക്കാ​ർ തയാറാകാണം. ക​ണ്ണൂ​ർ പ്രസ് ക്ലബി​ൽ മാധ്യമങ്ങളോടു സംസാരിക്കുന്ന അവസരത്തിലാണ് വിഷയത്തിൽ കെ.​സു​രേ​ന്ദ്ര​ൻ നിലപാട് വ്യക്തമാക്കിയത്.

ഈ കാർ സു​രേ​ഷ് ഗോ​പി വാങ്ങിയിട്ട് ഒരുപാട് കാലമായി. ഇതു ര​ജി​സ്റ്റ​ർ ചെ​യ്ത​ത് വ്യാജ വിലാസം കാണിച്ചണോ എന്നു സർ​ക്കാ​ർ അ​ന്വേ​ഷിക്കണം. കുറ്റം തെളിഞ്ഞാൽ നടപടിയെടുക്കണം. ഇപ്പോൾ ജ​ന​ര​ക്ഷാ യാ​ത്ര​യി​ൽ സിപിഎം സംസ്ഥാന സെക്രട്ടറി ആഡംബര വാഹനത്തിൽ യാത്ര ചെയ്തതു കൊണ്ടാണ് ഈ വിഷയം ഉയർന്നു വന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സു​രേ​ഷ് ഗോ​പി ഒൗ​ദ്യോ​ഗി​ക വാ​ഹ​ന​മായി ഉപയോഗിക്കുന്ന കാറിനു എതിരെയാണ് ആരോപണം വന്നിരിക്കുന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button