Latest NewsNewsInternational

68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ മോചിപ്പിച്ചു

കറാച്ചി: സമുദ്രാതിര്‍ത്തി ലംഘിച്ചുവെന്ന് ആരോപിച്ച്‌ പിടികൂടിയ 68 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെ പാകിസ്ഥാന്‍ മോചിപ്പിച്ചു. ശനിയാഴ്ചയാണ് ഇവരെ മോചിപ്പിക്കുന്നതിനുള്ള ഉത്തരവ് തങ്ങള്‍ക്ക് ലഭിക്കുന്നതെന്നും ഉടന്‍ തന്നെ അത് നടപ്പാക്കിയെന്നും സിന്ദ് പ്രവിശ്യയിലെ ആഭ്യന്തര വകുപ്പ് ഉദ്യോഗസ്ഥന്‍ നസീം സിദ്ദീഖി വ്യക്തമാക്കി. പാകിസ്ഥാനിലെ ലാന്തി ജയിലില്‍ നിന്നും മോചിപ്പിച്ച ഇവരെ പ്രത്യേക ട്രെയിന്‍ മാര്‍ഗം വാഗ അതിര്‍ത്തിയിലെത്തിച്ച്‌ ഇന്ത്യന്‍ അധികൃതര്‍ക്ക് കൈമാറി.

കഴിഞ്ഞ ജൂലായില്‍ 78 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയും ഇത്തരത്തില്‍ മോചിപ്പിച്ചിരുന്നു. നിലവില്‍ ഏതാണ്ട് ഇരുന്നൂറിലധികം മത്സ്യത്തൊഴിലാളികള്‍ പാക് ജയിലുകളില്‍ കഴിയുന്നുണ്ടെന്നാണ് സൂചന. അതീവ സുരക്ഷയില്‍ പ്രത്യേക വാഹനങ്ങളില്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിച്ച മത്സ്യത്തൊഴിലാളികളെ പണവും സമ്മാനവും നല്‍കിയാണ് പാകിസ്ഥാനിലെ സന്നദ്ധ സംഘടനകള്‍ യാത്രയാക്കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button