ദുബായ്: ദുബായിലെ രണ്ട് പ്രധാനപ്പെട്ട റോഡുകളിലെ വേഗപരിധി കുറച്ചത് സുരക്ഷ ഉറപ്പിക്കാനാണെന്ന് പൊലീസ് ഒാപ്പറേഷണൽ അഫയേഴ്സ് അസി.കമാണ്ടർ ഇൻ ചീഫ് മേജർ ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഒക്ടോബറിൽ എമിറേറ്റ്സ് റോഡിലെയും, ശൈഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിലെയും വേഗപരിധി മണിക്കൂറില്‍ 110 കിലോമീറ്ററായി കുറച്ചിരുന്നു. ദുബായ് ആര്.ടി.എ.യും ദുബായ് പൊലീസും ചേര്‍ന്നാണ് ഈ തീരുമാനം എടുത്തത്.
സ്പീഡ് ലിമിറ്റ് കുറച്ചതിന് ശേഷം സംഭവിച്ച മാറ്റം പരിശോധിക്കാനായി ഒക്ടോബർ 15 നു ശേഷവും മാർച്ച് 15 നു ശേഷവുമുള്ള വിവരങ്ങൾ പരിശോധിക്കുമെന്ന് ജനറൽ മുഹമ്മദ് സൈഫ് അൽ സഫീൻ അറിയിച്ചു. മാറ്റം സംഭവിച്ചിട്ടില്ലെങ്കിൽ വേഗപരിധി വീണ്ടും പുനഃസ്ഥാപിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments