Latest NewsNewsIndia

ക്രൂരമായ വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും നടുവിൽ ഇന്ത്യ-ടുഡേ സർവേയ്‌ക്ക്‌ ശേഷം ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ ടൈംസ് നൗ സര്‍വേഫലം പുറത്ത്

അഹമ്മദാബാദ്: ഗുജറാത്തില്‍ ബിജെപി റെക്കോഡ് വിജയം കരസ്ഥമാക്കുമെന്ന് ടൈംസ് നൗ-വി എംആര്‍ സര്‍വേ. 2012-ലേതിനെക്കാള്‍ മികച്ച വിജയത്തോടെയാകും ഗുജറാത്തില്‍ തുടര്‍ച്ചയായ ആറാം തവണ ബിജെപി അധികാരത്തിലേറുകയെന്നും സര്‍വേ സൂചിപ്പിക്കുന്നു. ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രി മോദിയാണെന്നും ടൈംസ് നൗ പ്രേക്ഷകര്‍ വിലയിരുത്തുന്നു. ഗുജറാത്തും,ഹിമാചലും ബിജെപി തന്നെ നേടുമെന്നുള്ള ഇന്ത്യടുഡെ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലം കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്.

118 മുതൽ 134 സീറ്റുകൾ വരെ ബിജെപി നേടുമെന്നാണ് റിപ്പോർട്ട്.കോൺഗ്രസ്സിന് 49 മുതൽ 61 വരെ സീറ്റുകൾ ലഭിക്കുമെന്നും അഭിപ്രായവോട്ടെടുപ്പ് ഫലത്തിൽ പറയുന്നു. ബിജെപി കേന്ദ്രത്തില്‍ നടപ്പാക്കിയ നടപടികളോട് ഗുജറാത്തിലുള്ളവര്‍ക്ക് അനുകൂലമനോഭാവമാണുള്ളതെന്നും സര്‍വേ വ്യക്തമാക്കുന്നു. നോട്ട് അസാധുവാക്കലും ജി.എസ്.ടി.യും പോലുള്ള നടപടികള്‍ ജീവിതനിലവാരം മെച്ചപ്പെടുത്തിയെന്ന് വിശ്വസിക്കുന്നവര്‍ 42 ശതമാനത്തോളം വരും. 40 ശതമാനം പേര്‍ക്ക് എതിരഭിപ്രായവുമുണ്ടെന്നത് ശ്രദ്ധേയമാണ്.

എന്നാല്‍, പ്രത്യേകിച്ച്‌ അഭിപ്രായമില്ലാത്ത 18 ശതമാനം നിഷ്പക്ഷരും ഗുജറാത്തിലുണ്ട്. രാഹുല്‍ ഗാന്ധിയുടെ പ്രചാരണവും യുവനേതാക്കളായ ഹര്‍ദിക് പട്ടേല്‍, അല്‍പേഷ് താക്കോര്‍, ജിഗ്നേഷ് മേവാനി തുടങ്ങിയവരുടെ സാന്നിധ്യവും കോണ്‍ഗ്രസ്സിന് കാര്യമായ ഗുണം ചെയ്യില്ലെന്നും സര്‍വേ സൂചിപ്പിക്കുന്നു. 2012 ൽ 60 ശതമാനമായിരുന്നു നരേന്ദ്ര മോദിക്കു ലഭിച്ച പിന്തുണയെങ്കിൽ ഇന്നത് 20 ശതമാനത്തോളമാണ് വർധിച്ചിരിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button