യു.എ.ഇ : യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ അല്‍ റാഷിദ് മക്തും രാജ്യത്തെ അതിപ്രധാനമായ ടാക്‌സ് സംവിധാനത്തെ കുറിച്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചു.
യു.എ.ഇ ഗവണ്‍മെന്റിന്റെ ഔദ്യോഗിക പോര്‍ട്ടല്‍ പ്രകാരം എക്‌സൈസ് നികുതി ചുമത്തുന്നത് അനാരോഗ്യകരമായതും ദോഷകരവുമായ വസ്തുക്കളുടെ ഉപഭോഗം കുറയ്ക്കുന്നതിനും, ഇതിന്‍മേലുള്ള നികുതി പ്രയോജനകരമായ പൊതുസേവനത്തിനായി ഉപകാരപ്പെടുത്തുന്നതിനുമാണെന്ന് പറയുന്നു.
എക്‌സൈസ് നികുതി ഏര്‍പ്പെടുത്തിയ വസ്തുക്കളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു.
കാര്‍ബണ്‍ ചെയ്ത പാനീയങ്ങള്‍ക്ക് 50 ശതമാനവും, പുകയില ഉത്പ്പന്നങ്ങള്‍ക്ക് നൂറ് ശതമാനവും, ഊര്‍ജ പാനീയങ്ങള്‍ക്ക് നൂറ് ശതമാനവും അദിക നികുതിയാണ് ഈടാക്കുന്നത്. ആരോഗ്യ രംഗം, വിദ്യഭ്യാസ മേഖല എന്നിവയെ നികുതിയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
മനുഷ്യന്റെ ആരോഗ്യം അല്ലെങ്കില്‍ പരിസ്ഥിതിയ്ക്ക് ഹാനികരമായ വസ്തുക്കള്‍ക്കാണ് മൂല്യവര്‍ദ്ധിത നികുതി ഏര്‍പ്പെടുത്തിയിരിക്കുന്നത്.
3,75,000 ദിര്‍ഹം വാര്‍ഷിക വരുമാനമുള്ള എല്ലാ കമ്പനികളും നികുതി നല്‍കണമെന്നാണ് നിയമം. ഫെഡറല്‍ ടാക്‌സ് അതോറിറ്റിയാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച് ഒരു മാസത്തിനു ശേഷം ഈ ആക്ട് പ്രാബല്യത്തില്‍ വരും.
Post Your Comments