ശ്രീനഗര്‍: ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലേക്ക് നീങ്ങുകയാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. കാശ്മീരിൽ ഭീകരവാദികൾ പരാജയ ഭീതിയിലായതിനാൽ അവർ രക്ഷപെടാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു. ജമ്മു-കാശ്മീര്‍ ശാന്തിയുടെ പാതയിലാണ്, ഇത് ഭീകരവാദത്തിന്‍റെ അവസാന ഘട്ടമാണ് അദ്ദേഹം പറഞ്ഞു.കൂടാതെ പോലീസിനെയും സുരക്ഷാ സേനയെയും അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.
കശ്മീരിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഫോഴ്സ് സേനയ്കൊപ്പം തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് ഈയവസരത്തില്‍ വളരെയേറെ അഭിനന്ദിക്കപ്പെടേണ്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയിലെ ഗണ്ടെര്‍ബലില്‍ നടന്ന ഏറ്റുമുട്ടലില്‍ ലഷ്കര്‍ ഇ തോയ്ബ കമാന്‍ഡര്‍ അടക്കം രണ്ടു കൊടും ഭീകരരെ സൈന്യം വധിച്ചത്തിനു പിന്നാലെയാണ് മന്തിയുടെ പ്രസ്താവന.
Post Your Comments