ന്യൂ ഡൽഹി ; ജപ്പാനിലെ ടോക്കിയോയെ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരമായി തിരഞ്ഞെടുത്തു. സിംഗപ്പൂർ, ജപ്പാനിലെ ഒസാക്ക എന്നീ നഗരങ്ങളാണ് തൊട്ടു പിന്നിലുള്ള സുരക്ഷിത നഗരങ്ങൾ. ഡിജിറ്റല്‍ സുരക്ഷ, ആരോഗ്യ സുരക്ഷ, വ്യക്തികളുടെ സുരക്ഷ, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയ 49 സൂചകങ്ങളെ അടിസ്ഥാനമാക്കിയാണു ടോക്കിയോയെ തെരഞ്ഞെടുത്തത്.
2015ലെ പട്ടികയിലും ടോക്കിയോയും സിംഗപ്പൂരും ഒസാക്കയും സുരക്ഷിത നഗരങ്ങളുടെ ആദ്യ മൂന്ന് സ്ഥാനങ്ങൾ സ്വന്തമാക്കിയത്. എന്നാൽ 2015ൽ നാലാം സ്ഥാനത്തുണ്ടായിരുന്ന സ്റ്റോക്ക് ഹോം ഇത്തവണ എട്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നത് ശ്രദ്ധേയം.
“ദി ഇക്കണോമിസ്റ്റ്’ ആണ് ലോകത്താകമാനമുള്ള 60 പ്രധാന സിറ്റികൾ പരിശോധിച്ച് റ്റവും സുരക്ഷിത നഗരങ്ങളുടെ സേഫ് സിറ്റീസ് ഇൻഡെക്സ് 2017 തയാറാക്കിയത്. ന്യൂഡൽഹിയും മുംബൈയും പട്ടികയിൽ യഥാക്രമം 43,45 സ്ഥാനങ്ങൾ കരസ്ഥമാക്കി. ധാക്ക, കറാച്ചി, മനില, ഹോ ചി മിൻ, ജക്കാർത്ത, കെയ്റോ, ടെഹ്റാൻ എന്നിവയാണ് പട്ടികയിലെ ഏറ്റവും സുരക്ഷിതത്വം കുറഞ്ഞ നഗരങ്ങൾ.
Post Your Comments