ചെന്നൈ: ചരക്ക്- സേവന നികുതി (ജി.എസ്.ടി.) ഏര്‍പ്പെടുത്തിയത് മൂലം ശിവകാശിയില്‍ പടക്ക നിര്‍മ്മാണം 30 ശതമാനം കുറഞ്ഞു.
പടക്കങ്ങള്‍ക്ക് 28 ശതമാനമാണു ജി.എസ്.ടി. ചുമത്തുന്നത്. മുമ്പ് രണ്ടുശതമാനം വില്പനനികുതിയും 12.5 ശതമാനം എക്സൈസ് തീരുവയും ഈടാക്കിയിരുന്ന സ്ഥാനത്താണിത്. കൂലിയടക്കമുള്ള ചെലവുകളിലുണ്ടായ വര്‍ധന കൂടിയായതോടെ പടക്കവിലയിലും വര്‍ധനവുണ്ടായിട്ടുണ്ട്.
ജി.എസ്.ടി. നടപ്പാക്കിയതോടെ നിര്‍മാണച്ചെലവ് വര്‍ധിച്ചതും ഡല്‍ഹിയടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ പടക്കം നിരോധിച്ചതുമാണു നിര്‍മാണത്തെ ബാധിച്ചിരിക്കുന്നത്. ജിഎസ്ടി നിരക്ക് കുറയ്ക്കണമെന്നാവശ്യപ്പെട്ടു പടക്കനിര്‍മ്മാതാക്കള്‍ രംഗത്ത് വന്നിട്ടുണ്ട്.
രാജ്യത്തെ പടക്കനിര്‍മാണത്തിന്റെ 90 ശതമാനവും ശിവകാശിയിലാണു നടക്കുന്നത്.ഒരു വര്‍ഷം ശിവകാശിയില്‍ രണ്ടായിരം കോടി രൂപയുടെ പടക്കമാണു നിര്‍മിക്കുന്നത്.
Post Your Comments