കാണ്‍പൂര്‍/ബല്ലിയ•മുഹറം ഘോഷയാത്രയ്ക്കിടെ രണ്ട് സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 9 പേര്‍ക്ക് പരിക്കേറ്റു. ഉത്തര്‍പ്രദേശില്‍ കാണ്‍പൂര്‍ ജില്ലയിലെ പരംപൂര്‍വ പ്രദേശത്താണ് സംഭവം. മുഹറം ഘോഷയാത്ര നിശ്ചയിച്ചിരുന്ന റൂട്ടില്‍ നിന്ന് വ്യതിചലിച്ചതോടെയാണ് സംഘര്‍ഷമുണ്ടയത്. ക്ഷുഭിതരായ ഇതര സമുദായത്തിലെ ചിലര്‍ ഘോഷയാത്ര പരംപൂര്‍വയിലെത്തിയപ്പോള്‍ കല്ലേറ് തുടങ്ങിയെന്നും കാണ്‍പൂര്‍ സോണ്‍ ഐജി അലോക് സിംഗ് പറഞ്ഞു.
ഏറ്റുമുട്ടലിനിടെ പരസ്പരം കല്ലും കട്ടയും കൊണ്ട് ഏറുനടത്തിയ ഇരുസമുദായാംഗങ്ങളും വാഹനങ്ങളും അഗ്നിക്കിരയാക്കി. രണ്ട് കാറുകള്‍ക്കും നാല് മോട്ടോര്‍ സൈക്കിളുകള്‍ക്കും അക്രമികള്‍ തീവച്ചു. ഒടുവില്‍ പോലീസ് ലാത്തിച്ചാര്‍ജ് നടത്തിയാണ് രംഗം ശാന്തമാക്കിയത്.
സമാധാനം ഉറപ്പുവരുത്താന്‍ 400 ഓളം പേര്‍ അടങ്ങിയ അടങ്ങിയ നാല് കമ്പനി സായുധ പോലീസിനെയും ഒരു കമ്പനി ദ്രുതകര്‍മ സേനയെയും പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. കൂടാതെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ ലക്നോവില്‍ നിന്ന് സ്ഥിതിഗതികള്‍ സസൂക്ഷ്മം വിലയിരുത്തുന്നുണ്ട്.
നേരത്തെ റാവത്ത്പൂര്‍ ഗ്രാമത്തിലും സമാനമായ സംഘര്‍ഷം ഉണ്ടായിരുന്നു. എന്നാല്‍ ഇത് തുടക്കത്തിലേ തടയാന്‍ കഴിഞ്ഞു.
ബല്ലിയയില്‍ കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കം മുതിര്‍ന്നവര്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന് രണ്ടു സമുദായങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ അരഡസനോളം പേര്‍ക്ക് പരിക്കേറ്റു. സികന്ദര്‍പൂര്‍ പ്രദേശത്താണ് സംഭവം. ദുര്‍ഗാ പൂജ മേളയ്ക്കിടെയാണ് സംഭവമെന്ന് ജില്ലാ മജിസ്ട്രേറ്റ് സുരേന്ദ്ര വിക്രം പറഞു.
രണ്ട് കുട്ടികള്‍ തമ്മിലുണ്ടായ നിസാര വാക്കുതര്‍ക്കം മാതാപിതാക്കളും രണ്ട് സമുദായാംഗങ്ങളും ഏറ്റെടുത്തതോടെ വര്‍ഗീയ സംഘര്‍ഷമായി മാറുകയായിരുന്നു. കല്ലേറ് ഉണ്ടായതായും റിപ്പോര്‍ട്ട് ഉണ്ടെന്ന് വിക്രം പറഞ്ഞു.
ജില്ലാ മജിസ്ട്രേറ്റും പോലീസും സ്ഥലത്തെത്തിയാണ് രംഗം ശാന്തമാക്കിയത്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനാല്‍ പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.
Post Your Comments