ഗൃഹത്തിൽ ദീപം തെളിയിക്കുന്നതിന് ചില സമയക്രമങ്ങൾ പാലിക്കേണ്ടതുണ്ട്. ഒരു ദിവസം പൂർണ്ണമാകുന്നത് സന്ധ്യ, മദ്ധ്യസന്ധ്യ, സായംസന്ധ്യ എന്നീ സന്ധ്യകളിലൂടെയാണ്. ഇതിൽ പ്രാതഃസന്ധ്യയും സായംസന്ധ്യയും വളരെ പ്രധാനമാണ്. ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് പോകുന്ന പ്രാതഃസന്ധ്യയിലും, വെളിച്ചത്തിൽ നിന്ന് ഇരുട്ടിലേക്കു പോകുന്ന സായംസന്ധ്യയിലുമാണ് നാം ദീപം തെളിയിക്കേണ്ടത്.
സൂര്യോദയത്തിനു മുൻപുള്ള ഏതു സമയവും ദീപം തെളിയിക്കാൻ ഉത്തമമാണ്. ഇതിന് ചില അനുഷ്ഠാനങ്ങളുണ്ട്. അതിനായി സൂര്യോദയത്തിനു മുൻപായി ഉറക്കമുണരുക. ശരീരം ശുദ്ധിവരുത്തിയശേഷം പൂജാ മുറിയിലോ പൂമുഖത്തോ ദീപം തെളിയിക്കാം. അഞ്ചുതിരിയോ, രണ്ടു തിരിയോ ഉപയോഗിക്കുന്നതാണ് ഉത്തമം. ദീപങ്ങൾ തെളിയിച്ചു കഴിഞ്ഞാൽ ഗൃഹനാഥനും കുടുംബവും അഗ്നിശുദ്ധിയുള്ള ജീവിതത്തിനായി ദീപത്തെ വണങ്ങണം. പ്രാർത്ഥനകൾക്ക് ശേഷം ദീപനാളം കെടുത്തുമ്പോൾ ഏതെങ്കിലും വസ്തുക്കൾകൊണ്ട് കെടുത്തരുത്. ഊതിക്കെടുത്തുകയോ കരിംതിരി കത്തി സ്വയം അണയുകയോ ചെയ്യരുത്. പകരം അഗ്നിയെ മനസ്സിൽ സ്മരിച്ചുകൊണ്ട് തിരി സാവധാനം എണ്ണയിൽ താഴ്ത്തി കെടുത്തുകയാണ് വേണ്ടത്. ഒരിക്കൽ ഉപയോഗിച്ച തിരിയും ഒരിക്കൽ ഉപയോഗിച്ച എണ്ണയും വീണ്ടും ഉപയോഗിക്കരുത്.
Post Your Comments