തിരുവനന്തപുരം: സംസ്ഥാനത്തെ മഴ മുന്നറിയിപ്പില്‍ മാറ്റം. 7 ജില്ലകളില്‍ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.
ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യതയുള്ളതിനാൽ മലയോര മേഖലകളില്‍ താമസിക്കുന്നവർ മണ്ണിടിച്ചില്‍ പോലുള്ള പ്രകൃതി ദുരന്തങ്ങള്‍ മുന്നില്‍ കണ്ട് മാറി താമസിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്കി.
ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലിലേക്കിറങ്ങുന്നത് പരമാവധി ഒഴിവാക്കണം. തുറസ്സായ സ്ഥലങ്ങളില്‍ നിന്നും മാറി നില്ക്കാൻ ശ്രദ്ധിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി നിർദേശം നല്കി.
Post Your Comments