മലപ്പുറം : രണ്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച പ്രധാനധ്യാപകനെ നാട്ടുകാരുടെ സമ്മർദത്തെ തുടന്നു പോലീസ് അറസ്റ്റ് ചെയ്തു. വണ്ടൂർ, നടുവത്തു, ചടങ്ങാംകുളം ഗവൺമെന്റ് എൽ പി സ്കൂൾ പ്രധാനാധ്യാപകൻ ചന്ദ്രൻ ആണ് വെറും ആറു വയസ്സു മാത്രം പ്രായമുള്ള കുട്ടിയോട് ഈ ക്രൂരകൃത്യം ചെയ്ത്. സ്കൂൾ അധികൃതരും ചില ബന്ധപ്പെട്ട ഉദ്യോഗസ്ഥരും അധ്യാപകൻ അംഗമായ സി.പി.എം അനുബന്ധ സംഘടനയും ഇത് മറച്ചുവച്ചു അധ്യാപകനെ രക്ഷിക്കാൻ ഉള്ള ശ്രമം നടത്തുകയുണ്ടായി.
ഈ മാസം പത്തൊൻപതിനാണ് സംഭവം നടന്നത്. ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ച പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും, സംശയം തോന്നിയ ആശുപത്രി അധികൃതർ ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്തു, തുടർന്നു നടന്ന കൗൺസിലിംഗിൽ കുട്ടി കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. സംഭവമറിഞ്ഞു സ്കൂളിൽ തടിച്ചു കൂടിയ രക്ഷിതാക്കളും നാട്ടുകാരും ചേർന്ന് അധ്യാപകനെ തടഞ്ഞു വച്ചു.
പഴയ വാണിയമ്പലം കൊട്ടാൻപാറ സ്വദേശിയായ ചന്ദ്രൻ പുരോഗമന കലാ സാഹിത്യ സംസ്ഥാന ഭാരവാഹി കൂടിയാണ്. വണ്ടൂർ മണ്ഡലം സിപിഎം സജീവ പ്രവർത്തകനായ ഇയാൾ ഈ അടുത്തകാലത്താണ് പ്രമോഷൻ ലഭിച്ചു പ്രധാന അധ്യാപകൻ ആവുന്നത്. കുട്ടിയെ മെഡിക്കൽ പരിശോധനക്ക് ശേഷം മജിസ്‌ട്രേറ്റിനു മുന്നിൽ മൊഴി രേഖപ്പെടുത്താനായി കൊണ്ടുപോയി. പ്രായപൂർത്തി ആകാത്ത കുട്ടിയെ പീഡിപ്പിച്ചതിനു ഐ.പി.സി, പോക്സോ വകുപ്പുകൾ ചേർത്താണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
Post Your Comments