സൂറിച്ച്: മികച്ച പുരുഷ ഫുട്ബോള്‍ താരത്തിനുള്ള ഫിഫയുടെ അന്തിമ പട്ടിക തയ്യാറായി. നിലവിലെ പുരസ്കാര ജേതാവ് പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, അര്‍ജന്റീനന്‍ താരം ലയണല്‍ മെസി, ബ്രസീല്‍ താരം നെയ്മര്‍ ജൂനിയര്‍ എന്നിവരാണ് അന്തിമ പട്ടികയില്‍ ഇടംപിടിച്ചത്.മൂവർക്കും തുല്യസാധ്യത ആണെങ്കിലും, ഈ വർഷം ലാലിഗയും ചാംപ്യന്‍സ് ലീഗ് കിരീടവും റയലിന് നേടിക്കൊടുത്ത ക്രിസ്റ്റ്യാനോയ്ക്ക് ഒരല്പം മുൻതൂക്കമുണ്ട്.
ഫിഫയുടെ മികച്ച വനിതാ താരത്തിനുള്ള പുരസ്കാരത്തിനായി നിലവിലെ പുരസ്കാര ജേതാവ് കാര്‍ലി ലോയ്ഡ്, ലീക്ക് മാര്‍ട്ടിന്‍സ്, ഡെയ്ന കാസ്റ്റലെനോസ് എന്നിവര്‍ തമ്മിലാണ് പോരാട്ടം.ജുവന്റസ് താരം ജിയാന്‍ലൂഗി ബഫണ് റയല്‍ മാഡ്രിഡ് താരം കെയ്ലര് നവാസ്, ബയേണ്‍ മ്യൂണിക് താരം മാനുവല്‍ ന്യൂയര്‍ എന്നിവരാണ് മികച്ച ഗോള്‍ കീപ്പര്‍ക്കുള്ള മല്‍സരത്തിലുള്ളത്.
മികച്ച പരിശീലകരുടെ പട്ടികയില്‍ റയല്‍ മാഡ്രിഡിന്റെ സിനദീന്‍ സിദാന്, ജുവന്റസിന്റെ മസിമിലിയാനോ അല്ലഗ്രി, ചെല്‍സിയുടെ അന്റോണിയോ കൊണ്ടേ എന്നിവര്‍ ഇടം നേടി.ഒക്ടോബര്‍ 23നാണ് വിജയികളെ പ്രഖ്യാപിക്കുന്നത്.
Post Your Comments