ശ്രീനഗര്‍: കാശ്മീരിലെ സമാധാനാന്തരീക്ഷം തകരാന്‍ കാരണം കോണ്‍ഗ്രസിന്റെ ദുര്‍ഭരണമാണെന്ന് കേന്ദ്രസഹമന്ത്രിയും ബിജെപി നേതാവുമായ ജിതേന്ദ്ര സിങ്.
നെഹ്റുവിന്റെ കാലം മുതല്‍ അര്‍ധ സെഞ്ച്വറിയോളം കാലം കോണ്‍ഗ്രസും നെഹ്റുവും ചെയ്ത കുറേ മണ്ടത്തരങ്ങളുടെ പരിണിത ഫലമാണ് കാശ്മീരിലെ പ്രശ്നങ്ങള്‍ക്ക് കാരണം. കാശ്മീരില്‍ സമാധാനം പുനസ്ഥാപിക്കാനുള്ള ദൗത്യത്തെ സംസ്ഥാന സര്‍ക്കാരും കേന്ദ്രസര്‍ക്കാരും കഠിനാധ്വാനമായാണ് കണക്കാക്കുന്നത്, ശരിയായ ദിശയിലാണ് ബിജെപിയുടെ പ്രയത്നം ഫലം കാണുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മോദിയുമായും ബിജെപിയുമായി സഖ്യം ചേര്‍ന്നതാണ് കാശ്മീരിലെ പിഡിപിയെ തകര്‍ത്തത്, ബിജെപിക്കെതിരെയുള്ള രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം കാശ്മീരിലേയോ രാജ്യത്തെ മുഴുവന്‍ പേരുടേയോ വികാരമായി കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ കാലിഫോര്‍ണിയ സര്‍വ്വകലാശാലയിലെ വിദ്യാര്‍ത്ഥികളുമായി സംവദിക്കുന്നതിനിടെയായിരുന്നു കശ്മീര്‍ സംഘര്‍ഷങ്ങളെ കുറിച്ച് രാഹുല്‍ ഗാന്ധി പരാമര്‍ശിച്ചത്. യുപിഎ സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ഒമ്പത് വര്‍ഷത്തോളം കാലം ജമ്മു കാശ്മീരിനു വേണ്ടി താന്‍ പ്രവര്‍ത്തിച്ചിരുന്നു. നിരന്തര പ്രയത്നത്തിന്റെ ഫലമായി കാശ്മീരില്‍ നിന്നും തീവ്രവാദത്തെ ഇല്ലാതാക്കി സമാധാനം പുന:സ്ഥാപിക്കാന്‍ സാധിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞിരുന്നു. കാശ്മീരിലെ യുവജനങ്ങളെ സാമൂഹിക പ്രവര്‍ത്തനങ്ങളിലേക്കെത്തിക്കാന്‍ പിഡിപി മുഖ്യ ഉപകരണമായി മാറി.എന്നാല്‍ മോദിയുമായി സഖ്യം ചേര്‍ന്നതോടെ ഇത് ഇല്ലാതായി.മോദി കാശ്മീരില്‍ തീവ്രവാദികള്‍ക്ക് ഇടം നല്‍കിയെന്നും രാഹുല്‍ ആരോപിച്ചിരുന്നു.
Post Your Comments