ഹരിയാന: ഗുര്‍ഗ്രാമിലെ റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ ടോയ്ലറ്റില് ഏഴാംക്ലാസ് വിദ്യാര്‍ഥി മരിച്ച നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ എട്ടുമണിയോടെയാണ് സംഭവം.
പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. കഴിഞ്ഞ വര്‍ഷം ഇതേ സ്കൂളില്‍ വെച്ച് ആറു വയസ്സുള്ള വിദ്യാര്‍ഥിയെ വാട്ടര്‍ ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.
ഇതുവരെ ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം, കഴുത്തറുത്ത് രക്തം വാര്‍ന്ന നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. സംഭവസ്ഥലത്ത് നിന്ന് ഒരു കത്തിയും ലഭിച്ചിട്ടുണ്ട്.
Post Your Comments