കൊൽക്കത്ത ; ബോളിവുഡ് താരം അനുഷ്ക ശർമ അഭിനയിക്കുന്ന “പാരി’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു. കൊരോൾബെരിയയിലെ ലൊക്കേഷനിൽ വെച്ച് ഉത്തർപ്രദേശ് സ്വദേശി ഷാ ആലം (28) ആണ് മരിച്ചത്. സംഭവത്തെ തുടർന്ന് ഷൂട്ടിംഗ് താത്കാലികമായി നിർത്തിവച്ചു. ഷൂട്ടിംഗ് നടക്കുന്നതിനിടെ വൈദ്യുതി ലൈനിൽ നിന്ന് ഇയാൾക്ക് ഷോക്ക് ഏൽക്കുകയായിരുന്നു എന്നാണ് പ്രാഥമിക വിവരം. ഇതേക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
Post Your Comments