കൊച്ചി: ദിലീപ് ജയിലിലായതോടെ പല നിര്‍മ്മാതാക്കളുടെയും കാര്യം പ്രതിസന്ധിയിലാണ്. ദിലീപിന്റെ രാമലീലയുടെ ചിത്രീകരണം മാത്രമാണ് പൂര്‍ത്തിയായത്. എന്നാല്‍ ചിത്രം ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. ദിലീപിന് ജാമ്യം കിട്ടാത്തതാണ് ചിത്രം പുറത്തിറങ്ങാത്തതെന്നുള്ള പ്രചരണം ഉണ്ടായിരുന്നു.
എന്നാല്‍, ദിലീപിന് ജാമ്യം കിട്ടാത്തതുകൊണ്ടല്ല രാമലീല വൈകുന്നതെന്ന് വിശദീകരിച്ച് ടോമിച്ചന് മുളകുപാടം രംഗത്തെത്തി. ചിത്രത്തിന്റെ റിലീസിങ്ങ് തീയതി നിശ്ചയിച്ചിട്ടില്ല. ദിലീപിന് ജാമ്യം കിട്ടാത്തതു കൊണ്ടല്ല ചിത്രത്തിന്റെ വര്‍ക്കുകള്‍ കഴിയാത്തതിനാലാണ് റിലീസിങ് വൈകുന്നത്.
ദിലീപിന് ജാമ്യം കിട്ടണമെന്നാണ് തന്റെയും തന്നെപ്പോലുള്ള ഒരുപാട് പേരുടെയും ആഗ്രഹമാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments