കൊച്ചി : ഓണമടുത്തതും വിവാഹസീസണും ആയതോടെ സ്വര്‍ണ വിലയില്‍ വന്‍ കുതിച്ചു ചാട്ടം. രണ്ടാഴ്ച്ചയായി ഉറങ്ങിക്കിടന്ന സ്വര്‍ണ വിപണി വീണ്ടും ഉയര്‍ത്തെഴുന്നേറ്റു. പവന് 240 രൂപ കൂടി 22040 രൂപയ്ക്കാണ് വ്യാപാരം നടന്നത്.
ഇന്നലെ പവന് 120 രൂപ കൂടിയിരുന്നു. 21,800 രൂപയ്ക്കാണ് ഇന്നലെ വ്യാപാരം നടന്നത്. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്കാണ് ഇന്നത്തേത്. കഴിഞ്ഞ ഒരാഴ്ച്ചയായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. പെട്ടെന്നാണ് വില കുത്തനെ ഉയര്‍ന്നത്.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക് 21,120 രൂപയാണ്. കഴിഞ്ഞ മാസം ആദ്യം വില 21,880 രൂപ വരെ ഉയര്‍ന്നിരുന്നു. പിന്നീട് വില താഴേയ്ക്ക് വന്നു. 20,720 രൂപയായിരുന്നു ജൂലൈയിലെ ഏറ്റവും കുറഞ്ഞ നിരക്ക്.
ഇന്ത്യയില്‍ സ്വര്ണത്തിന്റ ഇറക്കുമതി തീരുവ കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ നീക്കമുണ്ടെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതുവരെ അതു സംബന്ധിച്ച തീരുമാനമെടുത്തിട്ടില്ല. ഇറക്കുമതി തീരുവയില്‍ കുറവ് വരുത്തിയാല്‍ പ്രാദേശിക വിപണയില്‍ വരെ സ്വര്ണത്തിന്റ വില കുത്തനെ താഴും.
Post Your Comments