ഒരു സിനിമയ്ക്ക് വിജയവും പരാജയവും ഉണ്ടാകും. അത് കഥയെയും കഥാപാത്രങ്ങളെയും അനുസരിച്ചാണ് വിജയകുത്തിപ്പ് നടത്തുന്നത്. എന്നാല്‍ കോടിക്കണക്കിന് രൂപ ചിലവാക്കിയിട്ട് ചിത്രം പരാജയമായാല്‍ ആ നിര്‍മ്മാതാവിന് ഉണ്ടാകുന്ന നഷ്ടം എന്താകും. സിനിമ നിര്‍മ്മിച്ച് പുറത്തിറങ്ങി അത് തിയറ്ററുകല്‍ ഹിറ്റായി അതില്‍ നിന്നും കിട്ടുന്ന ലാഭമാണ് നിര്‍മാതാവിന് കിട്ടുക. എന്നാല്‍ ഒന്നരക്കോടി രൂപ മുതല്‍ മുടക്കില്‍ സിനിമ നിര്‍മ്മിച്ച സിനിമ വെറും 8680 രൂപയാണ് നിര്‍മാതാവിന് തിരിച്ച് കൊടുത്തിരിക്കുന്നത്.
തന്റെ സിനിമയ്ക്ക് പറ്റിയ ദുരവസ്ഥ നിര്‍മാതാവ് തന്നെ പുറത്ത് പറഞ്ഞിരിക്കുകയാണ്. നിവന്‍ പോളിയുടെ ചാപ്‌റ്റേഴ്‌സ്, അരികില്‍ ഒരാള്‍ എന്നീ സിനിമകള്‍ സംവിധാനം ചെയ്ത സംവിധായകന്‍ സുനില്‍ ഇബ്രാഹിം ആണ് ബിജുമേനോന്‍ നായകനായ ഓലപ്പീപ്പി എന്ന സിനിമ നിര്‍മ്മിച്ചത്. ഗള്‍ഫിലുള്ള തന്റെ കൂട്ടുകാരുടെ സഹായത്തോടെയും മറ്റുമായിരുന്നു സിനിമാ നിര്‍മ്മാണം. സുനിലിന്റെ സുഹൃത്തായ ക്രിഷായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍. അദ്ദേഹത്തിന്റെ വലിയൊരു സ്വപ്‌നമായിരുന്നു ഓലപ്പീപ്പി. അത് പൂര്‍ത്തിയാക്കാന്‍ വേണ്ടി കൂട്ടുകാരെല്ലാം ഒന്നിക്കുകയായിരുന്നു. ചിത്രത്തിന് വേണ്ടി പല നിര്‍മാതാക്കളെയും തേടി നടന്നിരുന്നെങ്കിലും ആരും അതിന് തയ്യാറായിരുന്നില്ലെന്നാണ് സുനില്‍ പറയുന്നത്. ശേഷം ആ ചുമതല ഏറ്റെടുത്ത് നടത്തുകയായിരുന്നു. നല്ല പ്രേക്ഷക അഭിപ്രായം ഉണ്ടായിരുന്നെങ്കിലും ചിത്രം കാണാന്‍ പ്രേക്ഷകര്‍ തിയേറ്ററില്‍ എത്താതിരുന്നത് മൂലം വന്‍ പരാജമാണ് ചിത്രത്തിനുണ്ടായത്.
Post Your Comments