മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വധക്കേസിലെ പ്രതി പേരറിവാളനു പരോള്‍ അനുവദിച്ചു. തമിഴ്നാട് സര്ാക്കാരാണ് പരോള്‍ അനുവദിച്ചത്. ഒരു മാസത്തേക്കാണ് പരോള്‍. 26 വര്‍ഷത്തിനിടെ ആദ്യമായിട്ടാണ് പേരറിവാളനു പരോള്‍ ലഭിക്കുന്നത്. അമ്മ അന്പുതമ്മാള് അച്ഛന്റെ അനാരോഗ്യം ചൂണ്ടികാട്ടി സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്നാണ് പരോള്‍.പ്രതികള്‍ക്ക് ബാറ്ററി വാങ്ങി നല്‍കിയതാണ് പേരറിവാളനു മേല്‍ ചുമത്തിയിരിക്കുന്ന കുറ്റം.
ഇതിനു മുമ്പ് നളിനി മാത്രമാണ് ഈ കേസില്‍ പരോള്‍ ലഭിച്ച ഏക പ്രതി. പിതാവിന്റെ സംസ്കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 12 മണിക്കൂര്‍ നേരത്തേക്കായിരുന്നു നളിനിക്കു പരോള്‍ നല്‍കിയത്.
1991 മെയ് 21നാണ് തമിഴ്നാട്ടിലെ ശ്രീപെരുംപുതൂരില്‍ വെച്ച് രാജീവ് ഗാന്ധി വധിക്കപ്പെട്ടത്. ഇതേ തുടര്‍ന്ന് രാജീവ് ഗാന്ധി വധക്കേസില്‍ വിചാരണകോടതി എല്ലാ പ്രതികള്‍ക്കും വധശിക്ഷയാണ് വിധിച്ചിരുന്നത്. പിന്നീട് സുപ്രീംകോടതി കേസ് പരിഗണിച്ചു. 19 പ്രതികളുടെ ശിക്ഷ പരമോന്നത കോടതി ഒഴിവാക്കി. മുരുകന്, ഭാര്യ നളിനി, ശാന്തന്, പേരളിവാളന് എന്നിവര്‍ക്ക് വധശിക്ഷയും ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍ എന്നിവര്‍ക്ക് ജീവപര്യന്തവും വിധിച്ചു.
പേരറിവാളന്, മുരുകന്, ശാന്തന് എന്നിവരുടെ വധശിക്ഷ സുപ്രീം കോടതി ജീവപര്യന്തമായി ഇളവ് ചെയ്തിരുന്നു.
Post Your Comments